Monday, November 27, 2017

തച്ചമ്പാറക്ക് ഉത്സവരാവുകള്‍

മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിന് തുടക്കമായി


തച്ചമ്പാറ:മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിന്റെ സ്‌റ്റേജ് മത്സരങ്ങള്‍ക്ക് തച്ചമ്പാറ ദേശബന്ധു ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി.മണ്ണാര്‍ക്കാട് എ.ഇ.ഒ എം.രാജന്‍ പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ചത്.കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം വൈകിട്ട് നാലിന് ഒറ്റപ്പാലം എം.എല്‍.എ പി.ഉണ്ണി നിര്‍വ്വഹിക്കും.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍ ചടങ്ങില്‍ അധ്യക്ഷനായിരിക്കും.ഒന്നാം ദിവസമായ ഇന്ന് 17 വേദികളിലായാണ് മത്സരം.31 ഇനങ്ങളില്‍ ഇന്ന് മത്സരങ്ങള്‍ നടക്കും.മുഖ്യ വേദിയായ ഓറിയോണില്‍ യു.പി.വിഭാഗം കുച്ചുപ്പുടി മത്സരങ്ങളോടെയായിരുന്നു തുടക്കം.രണ്ടാം വേദിയായ റീഗലില്‍ എല്‍.പി,യു.പി വിഭാഗത്തിന്റെ ലളിതഗാനം മത്സരം ആരംഭിച്ചു.മറ്റു സ്റ്റേജുകളായ വേദി മൂന്നില്‍ എച്ച.എസ്.എസ് വിഭാഗത്തിന്റെ മൂകാഭിനയം,യു.പി.വിഭാഗത്തിന്റെ നാടകം എന്നിവയാണ് നടക്കുന്നത്.സ്റ്റേജ് നാലില്‍ ഹൈസ്‌കൂള്‍,ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ വൃന്ദവാദ്യം,എല്‍.പി,യു.പി,എച്ച്.എസ് ഭരതനാട്യം എന്നിവ നടക്കുന്നു.ആദ്യ ദിവസമായ ഇന്ന് 17 വേദികളില്‍ മത്സരം നടക്കുമെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേദികളുടെ എണ്ണം കുറയും,.

കലോല്‍സവത്തിന് വിപുലമായ ഒരുക്കങ്ങള്‍


ആദ്യ ദിവസമായ ഇന്ന് കലോത്സവവേദിയായ തച്ചമ്പാറ സ്‌കൂളിലേക്ക് രാവിലേ മുതല്‍തന്നെ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഒഴുക്കായിരുന്നു.ക്രമസമാധാന പാലനത്തിനായി പോലീസ് സേനയുടെ സഹായവും ഉണ്ട്.കലോത്സവത്തിനായി വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പ്രധാന ഗേറ്റിനു സമീപം ദേശബന്ധു സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റ്  ഒരുക്കിയിട്ടുണ്ട്.മുഖ്യ വേദിക്കു സമീപത്തായി സൗജന്യകുടിവെള്ള വിതരണം,ഹെല്‍ത്ത് കൗണ്ടര്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. പ്രധാന സ്‌റ്റേജിനു മുന്‍വശം ഇരുനൂറിലധികം കാണികള്‍ക്കിരിക്കാനായി ഇരൂനൂറിലധികം ഇരിപ്പിടങ്ങളുണ്ട്.തച്ചമ്പാറ-കാഞ്ഞിരപ്പുഴ റോഡിലെ കെ.ജി.എം ഓഡിറ്റോറിയത്തിലാണ് ഭക്ഷണസൗകര്യം ക്രമീകരിച്ചിട്ടുള്ളത.സ്‌കൂളിലെ എന്‍.എസ്.എസ്,എന്‍.സി.സി,സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്,റെഡ്‌ക്രോസ് വളണ്ടിയര്‍മാരുടെ സേവനം കലോല്‍സവവേദിയിലെ എല്ലാ സ്‌റ്റേജിനു സമീപത്തും ലഭ്യമാക്കിയിട്ടുണ്ട്.

No comments:

Post a Comment