
പാലക്കാട്:ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ വളരെ മാതൃകാപരവും വ്യത്യസ്തവുമാണ് ഇത്തവണത്തെ മല്‍സരങ്ങളുടെ അവതരണക്രമം.നഗരത്തിലെ വിവിധ സ്‌കൂളുകളിലായി അരങ്ങേറുന്ന കലോല്‍സവത്തിനു വേണ്ടി ഇരുപതോളം വേദികളാണ് ഒരുക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.ആര്‍.മഹേഷ്‌കുമാര്‍ കരിമ്പ ടൈംസി നോടു പറഞ്ഞു.ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി കെട്ടിയുണ്ടാക്കുന്ന സ്‌റ്റേജുകളുടെ എണ്ണം പരമാവധി കുറച്ചു.സ്‌കൂളുകളില്‍ ഉള്ള വേദികള്‍ തന്നെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.ഭരതനാട്യം,ഒപ്പന,കോല്‍ക്കളി,ദഫ്മുട്ട്,അറബനമുട്ട്,നാടകം എന്നീ മല്‍സരങ്ങളെല്ലാം മോയന്‍സ് സ്‌കൂള്‍,പി.എം.ജി,എം.ഇ.എസ് ഒലവക്കോട് എന്നിവിടങ്ങളിലായാണ് നടക്കുന്നത്.ഇതിനുപുറമെയായി കൊപ്പം ജി.എല്‍.പി സ്‌കൂള്‍,സുല്‍ത്താന്‍പേട്ട ജി.എല്‍.പി.എസ്,സെന്റ് സെബാസ്‌ററ്യന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍,ഫൈന്‍ ആര്‍ട്‌സ് ഹാള്‍ തരേക്കാട്,എന്നിവടങ്ങളിലും വേദികളുണ്ട്.സ്‌കൂളുകളിലെ ഹാളുകളില്‍ തന്നെയാണ് മിക്ക മല്‍സരങ്ങളും നടക്കുന്നത്.നാലു ദിവസത്തോളം നീളാറുണ്ടായിരുന്ന കലോല്‍സവം ഇത്തവണ രണ്ടു ദിവസമായി കുറക്കാന്‍ കഴിഞ്ഞത് മല്‍സരക്രമം വൃത്തിയായി ചിട്ടപ്പെടുത്തിയതു മൂലമാണ്.ഹൈസ്‌കൂള്‍,ഹയര്‍സെക്കന്ററി വിഭാഗത്തില്‍ നിന്നുമാത്രമാണ് മല്‍സരങ്ങള്‍ ഉള്ളത്.ഉദ്ഘാടന,സമാപനച്ചടങ്ങുകള്‍ ഒഴിവാക്കിയിരിക്കുകയാണ് ഇത്തവണ.മോയന്‍ എല്‍.പി സ്‌കൂളിലാണ് കലോല്‍സവത്തിനെത്തുന്നവര്‍ക്ക് ഭക്ഷണം ഒരുക്കിയിരിക്കുന്നത്.മല്‍സരങ്ങളുടെ റിസള്‍ട്ട് അതാത് ദിവസം വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.
പ്രോ്ര്രഗം കമ്മിറ്റി കണ്‍വീനര്‍
എം.ആര്‍.മഹേഷ്‌കുമാര്‍
തയ്യാറാക്കിയത്
നാംഷിത.എസ്
No comments:
Post a Comment