എ ഗ്രേഡും ഒന്നാം സ്ഥാനവും
കരിമ്പ ഗവണ്‍മെന്റ് ഹയര്‍ക്കണ്ടറിയിലെ മാര്‍ഗ്ഗംകളി ടീം |
തച്ചമ്പാറ:ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ മാര്‍ഗംകളി മല്‍സരത്തില്‍ കരിമ്പ ഗവണ്‍മെന്റ് ഹയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികല്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.പ്ലസ് വണ്‍ വിദ്യാര്ത്ഥി അനിപമയുടെ നേതൃത്വത്തിലുള്ള സംഘമാണ്മാര്‍ഗ്ഗംകളി അവതരിപ്പിച്ചത്.കൃത്യമായ പരിശീലനത്തിന്റെ പിന്‍ബലത്തിലാണ് വിജയിക്കാന്‍ കഴിഞ്ഞത്.ക്രിസ്ത്യന്‍ കലാരൂപങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് മാര്‍ഗ്ഗംകളി.വിശുദ്ധ തോമാശ്ലീഹായുടെ പാരമ്പര്യം ഉള്‍്‌ക്കൊണ്ട് നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന കലാരൂപം കൂടിയാണിത്.ഏഴു പേരടുന്ന സംഘമാണ് കരിമ്പയുടെ ടീമില്‍ ഉണ്ടായിരുന്നത്.വിശുദ്ധ തോമാശ്ലീഹ എ.ഡി 52ല്‍ കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് മാര്‍ഗ്ഗംകളിയുടെ ഇതിവൃത്തം.
-ലോവിസ് ജോയ്
-ശില്‍പ്പ സൈമണ്‍
No comments:
Post a Comment