കരിമ്പ:കാരുണ്യത്തിന്റെ പാതയില്‍ ദിശ ഫെഡറേഷനും ഒപ്പം ലയണ്‍സ് ക്ലബ്ബ് കല്ലടിക്കോടും കരിമ്പ സ്‌കൂളില്‍ വെച്ച് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത രൂപത്തിലുള്ള ക്ലാസ്സും ഒപ്പം സ്‌കൂള്‍ മാലിന്യ മുക്തമാക്കാന്‍ വേസ്റ്റ് ബിന്നും നല്‍കി.ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ക്ലാസ്സ എടുത്തത്.വിദ്യാര്‍ത്ഥികളോട് ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം നല്‍കുന്നവര്‍ക്ക് സമ്മാനവും നല്‍കി.ചടങ്ങ് പ്രിന്‍സിപ്പല്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ക്ലാസ്സില്‍ ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ സംസാരിച്ചു.
ശിശുദിനം ആഘോഷിച്ചത് അങ്കണവാടിയില്‍
കരിമ്പ:അങ്കണവാടിയിലെ കുട്ടികളോടൊപ്പമാണ് ഈ വര്‍ഷത്തെ ശിശുദിനം ആഘോഷിച്ചത്.ദത്തു ഗ്രാമത്തിലെ അങ്കണവാടിയിലേക്ക് ശിശുദിന വിളംബരജാഥ നടത്തി.അങ്കണവാടിയില്‍ കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികള്‍ നടന്നു.പ്രോഗ്രാം ഓഫീസര്‍ ശിശുദിന സന്ദേശം നല്‍കി.തുടര്‍ന്ന് മധുരപലഹാര വിതരണം നടന്നു.വാര്‍ഡ് മെമ്പര്‍,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പനയമ്പാടത്ത് ട്രാഫിക് ബോധവത്കരണം
കരിമ്പ:റോഡുകളിലെ ട്രാഫിക് ലംഘനങ്ങളെക്കുറിച്ച് ഡിസംബര്‍ 8 ന് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ട്രാഫിക് ബോധവത്കരണം നടത്തി.കല്ലടിക്കോട് എസ്.ഐ.രാജേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.പോലീസിന്റെ സഹായത്തോടെ നടത്തിയ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ട്രാഫിക് നിയമം പാലിച്ചവര്‍ക്ക് മിഠായി വിതരണവും ലംഘിച്ചവര്‍ക്ക് ബോധവത്കരണവും നല്‍കി.
വൃക്കരോഗിക്ക് സഹായധനം
കരിമ്പ:ദത്തു ഗ്രാമത്തിലെ ഒരു നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയുടെ വൃക്ക ശസ്ത്രക്രിയക്ക് എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് സഹായധനം നല്‍കി.കുടംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകാരണം നീണ്ടുപോയ ശസ്ത്രക്രിയ വിദ്യാര്‍ത്ഥികള്‍ പണം സ്വരൂപിച്ച് നല്‍കിയതോടെ സുഗമമായി നടന്നു.ഓരോ ക്ലാസ്സില്‍ നിന്നും പിരിച്ചെടുത്ത തുകയാണ് ഒന്നിച്ച് ഈ കുടുംബത്തിന് നല്‍കിയത്.അധ്യാപകരും സംഭാവന നല്‍കിയിരുന്നു.
സ്‌നേഹാലയം ആനന്ദഭരിതമാക്കിയ ദിനം
കരിമ്പ:സെപ്തംബര്‍ 24 എന്‍.എസ്.എസ് ദിനത്തില്‍ സ്‌നേഹാലയ സന്ദര്‍ശനവും ശുചീകരണവും മഹത്തരമാക്കി വളണ്ടിയേഴ്‌സ്.പഞ്ചായത്ത ഓഫീസ് കോമ്പൗണ്ടും ഇതോടൊ്പപം ശുചിയാക്കി.തുടര്‍്ന്ന സ്‌നേഹാലയ്തതില്‍ പഠനം നടത്തുന്ന അംഗവൈകല്യം സംഭവിച്ച വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണത്തില്‍ പങ്കുകൊണ്ടു.അതിനുശേഷം സ്‌നേഹാലയത്തിലെ അന്തേവാസികള്‍്‌ക്കൊപ്പം അനുഭവങ്ങള്‍ പങ്കിടുകയും സിനിമാ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
No comments:
Post a Comment