നാലു പേജ് പത്രത്തിന്റെ അച്ചടി ബഹുവര്‍ണകളറില്‍ ആയിരം കോപ്പി വീതം
കല്ലടിക്കോട്:മണ്ണാര്‍ക്കാട് ഉപജില്ലാ കലോല്‍സവ വേദിയില്‍ തല്‍സമയ പത്രമിറക്കി ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍.കരിമ്പ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളാണ് തച്ചമ്പാറ ദേശബന്ധു സ്‌കൂളില്‍ നടന്ന കലോല്‍സവത്തിന്റെ ഭാഗമായി മൂന്നു ദിവസവും കരിമ്പ ടൈംസ് എന്നു പേരിട്ട പത്രമിറക്കിയത്.നാലുപേജ് ബഹുവര്‍ണ്ണകളറില്‍ ആയിരം കോപ്പി വീതമാണ് ദിവസവും അച്ചടിച്ചത്.രാവിലെ നടന്ന പരിപാടികളുടെ വാര്‍ത്തകള്‍ വൈകുന്നേരമിറങ്ങുന്ന പത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.മുപ്പത്തിനാല് വിദ്യാര്‍ത്ഥികളാണ് പത്രത്തിന്റെ റിപ്പോര്‍ടിംഗ് ജോലികള്‍ നിര്‍വ്വഹിച്ചത്.തുടര്‍ന്ന് വാര്‍ത്തകള്‍ എഡിറ്റു ചെയ്ത് കലോല്‍സവവേദിയില്‍ തയ്യാറാക്കിയ പ്രത്യേക ന്യൂസ് റൂമില്‍ പേജിനേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി പ്രിന്റ് ചെയ്യാനായി അയക്കുകയായിരുന്നു.പാലക്കാട്ടുള്ള പ്രസ്സിലാണ് അച്ചടി പൂര്‍ത്തിയാക്കി ദിവസവും വൈകുന്നേരത്തോടെ പത്രമെത്തിച്ചത്.കലോല്‍സവനഗരിയിലും പുറത്തും വിദ്യാര്‍ത്ഥികള്‍ തന്നെ പത്രത്തിന്റെ വിതരണം ഏറ്റെടുത്തു.പ്രിന്‍സിപ്പല്‍ കെ.കുഞ്ഞുണ്ണി ചീഫ് എഡിറ്ററും ജേര്‍ണലിസം അധ്യാപകന്‍ കെ.ആര്‍.ബൈജു സ്റ്റാഫ് എഡിറ്ററും ആഷ്‌ബെല്‍ സനേഷ് സ്റ്റുഡന്റ് എഡിറ്ററുമായിരുന്നു.
കരിമ്പ ടൈംസ് പത്രം
കരിമ്പ ടൈംസിന്റെ റിപ്പോര്‍ട്ടര്‍മാരായ വിദ്യാര്‍ത്ഥികള്‍
No comments:
Post a Comment