തച്ചമ്പാറ:വെള്ളിനേഴി സ്വദേശി മണികണ്ഠന്‍ കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷമായി കേരളത്തിലെ കലോല്‍സവ വേദികളില്‍ സജീവമാണ്.ചമയപ്പുരയിലാണ് മണികണ്ഠന്റെ സാന്നിധ്യം.മണികണ്ഠന്‍ തച്ചമ്പാറയിലുമെത്തിയിട്ടുണ്ട്.വീണ്ടും ഒരു നിയോഗവുമായി.സംഘനൃത്ത വേദിയില്‍ നിന്നാണ് മണികണ്ഠന്‍ ഞങ്ങളോട് സംസാരിച്ചത്.വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലിചെയ്യുന്ന മണികണ്ഠന് തന്റെ ജോലിിയല്‍ ഒട്ടും മടുപ്പില്ല.കഥകളി വേഷക്കാര്‍ക്ക് വേണ്ടിയാണ് മണികണ്ഠന്‍ സ്ഥിരമായി ചമയം ചെയ്തിരുന്നത്.വെറും ചമയക്കാരന്‍ മാത്രമല്ല അദ്ദേഹം.സംഗീതവും അദ്ദേഹത്തിന്റെ കൈവശമുണ്ട്.പ്രസിദ്ധ മൃദംഗവിദ്വാന്‍ കുറുവട്ടൂര്‍ കൃഷ്ണ അയ്യര്‍,ഹാര്‍മോണിയം വാദകന്‍ അപ്പു മന്നാടിയാര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം മൂര്‍ത്തിടം കൃഷ്ണന്‍ നമ്പൂതിരിയുടെ കീഴിലാണ് കുറച്ചു നാള്‍ സംഗീതം അഭ്യസിച്ചത്.അതേസമയം ഒരു സംഗീതക്കച്ചേരി നടത്താന്‍ മാത്രം പ്രാവീണ്യം നേടിയില്ലെന്ന് മണികണ്ഠന് പരിഭവമുണ്ട്.അതിനിടെ കുട്ടികളുടെ നൃത്ത പരിപാടികള്‍്ക്കായി പാടിത്തുടങ്ങുകയും ചെയ്തു.മൂന്നു തലമുറകള്‍ക്കായി പാടാന്‍ കഴിഞ്ഞതിന്റെ അനുഭവപരിചയവും മണികണ്ഠന് ഉണ്ട്.ഇപ്പോള്‍ നടനം ആര്‍ട്‌സ് അമ്പലപ്പാറ എന്ന സ്ഥാപനവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
ഫസ്‌ന.എ
ആതിര.ടി.ബി
ഒന്നാം വേദിക്കു സമീപത്തെ മേക്കപ്പ് റൂമില്‍ സംഘനൃത്തത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനിയെ മണികണ്ഠന്‍ മേക്കപ്പു ചെയ്യുന്നു
No comments:
Post a Comment