കല്ലടിക്കോട്:കരിമ്പ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ ഇല്ലായ്മകളില്‍ നിന്ന് മോചിപ്പിച്ച് പുത്തനുണര്‍വ്വ് നല്‍കിയിടത്താണ് പ്രിന്‍സിപ്പല്‍ കെ.കുഞ്ഞുണ്ണിയുടെ അക്കാദമിക് മികവും ഭരണനേതൃത്വവും നമ്മള്‍ കണ്ടറിയുന്നത്.വിജയശതമാനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഏറെ പിറകിലായിരുന്ന ഈ വിദ്യാലയത്തെ പതുക്കെപ്പതുക്കെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നതില്‍ അദ്ദേഹത്തിന് ചെറുതല്ലാത്ത പങ്കുണ്ട്.ആ അനുഭവസമ്പത്തിന്റെയും അക്കാദമിക് പരിചയത്തിന്റെയും കരുത്തിലാണ് ഹയര്‍സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്ററായി അദ്ദേഹം ഈയിടെ നിയമിതനായത്.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്ന ഔദ്യോഗിക പദവിക്കുപുറമെ മറ്റൊരു ചുമതല കൂടി ഏറ്റെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം പിന്നിട്ട നാള്‍വഴികളും സ്‌കൂളിന്റെ ചരിത്രവും 'കരിമ്പ ടൈംസു'മായി പങ്കുവെക്കുന്നു.
' 2009ലാണ് ഈ സ്‌കൂളില്‍ എത്തുന്നത്.അന്ന് അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ മോശമായിരുന്നു.പിന്നീട് ആ വര്‍ഷം ജില്ലാ പഞ്ചായത്ത് 10 ക്ലാസ്സ് മുറികള്‍ നിര്‍മ്മിച്ചു നല്‍കി. ജില്ലാ പഞ്ചായത്തില്‍ നിന്നും വലിയ സഹായമാണ് ലഭിച്ചത്.പിന്നീട് ഗണ്യമായ രൂപത്തില്‍ സ്‌കൂളി്ല്‍ വികസനം വരാന്‍ തുടങ്ങി്.എം.എല്‍.എ ഫണ്ട് വഴി രണ്ടു ക്ലാസ്സ്മുറികളും പത്തു ലക്ഷം രൂപയും വിദ്യാലയത്തിന്റെ വികസനത്തിനായി ലഭിച്ചു.എം.പിയുടെ സഹായം കൊണ്ട് ഒരു ക്ലാസ്സ് മുറിയും നിര്‍മ്മിക്കാനായി.നാട്ടുകാരുടെ വലിയ പിന്തുണയും ഇതിനൊന്നാകെ ലഭിച്ചു.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സഹകരിച്ച് പോകാന്‍ കഴിഞ്ഞ കാലയളവില്‍ ശ്രമിച്ചിട്ടുണ്ട്.
സ്‌കൂളിന്റെ റിസള്‍ട്ട് പടിപടിയായി വര്‍ധിച്ചതാണ് മറ്റൊരു നേട്ടമായി ഞാന്‍ കാണുന്നത്.85 ശതമാനമായിരുന്നു 2009ലെ റിസള്‍ട്ട്.ഇതില്‍ നിന്ന് ക്രമേണ മാറ്റം ഉണ്ടാക്കാനായി.2012ലെ 96 ശതമാനം വിജയമാണ് സ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിസള്‍ട്ട്.പരിമിതമായ വിഭവം ഉപയോഗിച്ച് മികച്ച റിസള്‍ട്ട് എന്നതാണ് മറ്റു സ്‌കൂളുകളില്‍ നിന്ന് കരിമ്പയെ മികച്ചതാക്കുന്നത്.സ്‌കൂളില്‍ പഠിക്കുന്നവരില്‍ ഒരു വലിയവിഭാഗം സാധാരണക്കാരുടെ കുട്ടികളാണ്.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ വിജയശതമാനത്തില്‍ വന്ന ഈ സ്ഥിരത തെളിഞ്ഞു കാണാം. പരീക്ഷാ ഫലത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതുകാരണം സമീപപ്രദേശങ്ങളിലെ കുട്ടികളൊക്കെ കരിമ്പയിലെ പ്രവേശനത്തിന് മുന്‍ഗണന നല്‍കുന്നു.സ്‌കൂളിന്‍പഠനത്തില്‍ മാത്രമല്ല പാഠ്യേതരപ്രവര്‍ത്തനങ്ങളിലും സ്‌കൂളിനെ മികച്ചതാക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. യുവജനോത്സവത്തിലും കായികമേളയില്ും പ്രവത്തിപരിചയമേളയിലും സംസ്ഥാനതല്ത്തില്‍ മല്‍സരിക്കാനും വിജയിക്കാനും കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല സ്‌കൂളില്‍ ഹ്യൂമാനിറ്റീസ് കോഴ്‌സ് കോഴ്‌സ് തിരഞ്ഞെടുത്തതും ഒരുപാട് കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടാന്‍ സഹായകമായി.തുടര്‍പഠനം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അവര്‍ക്ക് അവസരം നല്‍കി.വിദ്യാര്‍ത്ഥികളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനുതകുന്ന അടഅജ കോഴ്‌സ് തുടങ്ങിയതും കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ ആദ്യമായി എന്‍.എസ്.എസ്് യൂണിറ്റ് രൂപവല്‍ക്കരിച്ചതും അഭിമാനകരമായ നേട്ടങ്ങളായി..വരും വര്‍ഷങ്ങളില്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റ്,സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്നിവയുടെ യൂണിറ്റുകള്‍ രൂപവല്‍ക്കരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കും.
ഏറ്റവും പുതിയതായി ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.മൂന്നു ക്ലാ്സ്സ മുറികല്‍ നടത്താനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.ഹയര്‍സെക്കണ്ടറിയുടെ സയന്‍സ് ലാബുകള്‍ ഹൈസ്‌കൂള്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.ഇനി പുതിയ കെട്ടിടത്തിലാകും ഇവ പ്രവര്‍ത്തിക്കുക.
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷാകാലത്ത് പ്രത്യേക പരിശീലനം നല്‍കാറുണ്ട.എല്ലാറ്റിനുമുപരിയായി അധ്യാപകരുടെ പൂര്‍ണ്ണ സഹകരണവും ഉണ്ടാവാറുണ്ട്.
തയ്യാറാക്കിയത്
ആന്റു വര്‍ഗീസ്
ഷുഹൈബ്.പി.എസ്
No comments:
Post a Comment