കരിമ്പ ടൈംസ് ബ്ലോഗും ഫേസ്ബുക്ക് പേജും ഇന്ന് മിഴിതുറക്കും
ദിവസവും ആയിരം കോപ്പി വീതം
റിപ്പോര്‍ട്ടിംഗിനായി മുപ്പതിലധികം വിദ്യാര്‍ത്ഥികള്‍
തച്ചമ്പാറ സ്‌കൂളില്‍ പ്രത്യേക ന്യൂസ് റൂം
അതാത് ദിവസത്തെ വാര്‍ത്തകളുമായി അന്നു തന്നെ പത്രം പുറത്തിറങ്ങുന്നു
കരിമ്പ:കരിമ്പ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളുടെ പഠനപത്രമായ കരിമ്പ ടൈംസ് തല്‍സമയം പുറത്തിറക്കുന്നു.തച്ചമ്പാറയില്‍ നവംബര്‍ 23,24,25 തിയ്യതികളില്‍ നടക്കുന്ന മണ്ണാര്‍ക്കാട് ഉപജില്ലാ കലോല്‍സവത്തിന്റെ ഭാഗമായാണ് മൂന്നു ദിവസവും പത്രമിറക്കുന്നത്.കലോല്‍സവ വാര്‍ത്തകള്‍,ചിത്രങ്ങള്‍,ജനപ്രിയ താരങ്ങളുടെ അഭിമുഖങ്ങള്‍,പ്രത്യേക ഫീച്ചറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ബഹുവര്‍ണ്ണ കളറില്‍ പത്രം അച്ചടിക്കുന്നത്്.എല്ലാ ദിവസവും വൈകിട്ട് അതാത് ദിവസത്തെ വാര്‍ത്തകള്‍ വായനക്കാര്‍ക്ക് കരിമ്പ ടൈംസിലൂടെ അറിയാം.
നാലു പേജുള്ള പത്രം ബഹുവര്‍ണ്ണകളറില്‍; എല്ലാ ദിവസവും ആയിരം കോപ്പി വീതം
കലോല്‍സവം നടക്കുന്ന മൂന്നു ദിവസവും ആയിരം കോപ്പി വീതമാണ് കരിമ്പ ടൈംസ് അച്ചടിക്കുക.34 പേരടങ്ങുന്ന റിപ്പോര്‍ട്ടിംഗ് ടീം വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും അച്ചടിച്ച പത്രം വിതരണം ചെയ്യുന്നതിനും തയ്യാറായിക്കഴിഞ്ഞു.തച്ചമ്പാറ സ്‌കൂളില്‍ പ്രത്യേകം ക്രമീകരിച്ച ന്യൂസ് റൂമിലാണ് ന്യൂസ് ഡെസ്‌ക് പ്രവര്‍ത്തിക്കുക.15 വേദികളിലായി നടക്കുന്ന മല്‍സരങ്ങളുടെ വിവരങ്ങളും അതിനോടനുബന്ധിച്ച വാര്‍ത്തകളും അപ്പോള്‍ തന്നെ ശേഖരിച്ച് വൈകുന്നേരത്തോടെ പത്രം ഇറക്കുക എന്ന ദൗത്യമാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തിട്ടുള്ളത്.
കരിമ്പ ടൈംസ് ആദ്യമായി പൊതു വായനാസമൂഹത്തിനു മുന്നിലേക്ക്
സ്‌കൂള്‍ തലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കരിമ്പ ടൈംസ് ആദ്യമായാണ് പൊതു വായനാ സമൂഹത്തിനു മുന്നിലേക്ക് എത്തുന്നത്.സ്‌കൂളില്‍ ചുമര്‍ ന്യൂസ് പേപ്പറായി മാത്രം നിലനിന്നിരുന്ന കരിമ്പ ടൈംസ് പരസ്യ ദാതാക്കളുടെ സഹകരണത്തോടെയാണ് പൊതുജനങ്ങള്‍ക്കു മുന്നിലെത്തുന്നത്.പ്ലസ് ടു ഹ്യൂമാനിറ്റീസ് ക്ലാസ്സില്‍ നിന്ന് 20 പേരും പ്ലസ് വണ്‍ ക്ലാസ്സില്‍ നിന്ന് 13 പേരുമാണ് മൂന്നു ദിവസങ്ങളായി നടക്കുന്ന കലോല്‍സവ റിപ്പോര്‍ട്ടിംഗിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.ഉപജില്ലാ കലോല്‍സവവുമായി ബന്ധപ്പെട്ടു പുറത്തിറക്കുന്ന കരിമ്പ ടൈംസ് പ്രത്യേക പതിപ്പിന്റെ ചീഫ് എഡിറ്റര്‍ കരിമ്പ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.കുഞ്ഞുണ്ണിയാണ്.സ്റ്രാഫ് എഡിറ്റര്‍ അധ്യാപകന്‍ ബൈജു.കെ.ആറും കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അധ്യാപകന്‍ പി.ഭാസ്‌കരനുമാണ്.അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ അധ്യാപകന്‍ എന്‍.വി.ജാഫര്‍ ആണ്. പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥി ആഷ്‌ബെല്‍ സനേഷ് സ്റ്റുഡന്റ് എഡിറ്ററും അതേ ക്ലാസ്സിലെ എസ്.സുകന്യ സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്ററുമായി പ്രവര്‍ത്തിക്കും.എഡിറ്റോറിയല്‍ ബോര്‍ഡില്‍ അധ്യാപകരായ ടി.ബിജു,അനീസ് ഹസ്സന്‍,കെ.പി.ജമീല,ശ്രീജ,രാജി.സി.ആര്‍,സിന്തോള്‍.യു.എസ്,സീമ ചന്ദ്രന്‍ എന്നിവര്‍ പ്രവര്‍ത്തിക്കും.
No comments:
Post a Comment