നാടകരംഗത്തുനിന്നും സിനിമയിലേക്കെത്തിയ നടനാണ് മണികണ്ഠന്‍ പട്ടാമ്പി.എഴുപതോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള മണികണ്ഠന്‍ മഴവില്‍ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന മറിമായം എന്ന സീരിയലില്‍ സത്യശീലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സ്‌കൂള്‍ കലോല്‍സവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കലാപ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം എച്ച് ടു വിദ്യാര്‍ത്ഥികളായ ആന്റു വര്‍ഗീസ്,മായ.കെ.ആര്‍ എന്നീ വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നു
മണികണ്ഠന്‍ പട്ടാമ്പി എന്ന സിനിമാനടനെയേ നമുക്കറിയൂ.എന്നാല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും അഭിനയത്തില്‍ ബിരുദമെടുത്ത് നാടകം തന്നെ ജീവിതമാക്കിയ ഒരു കാലത്തിന്റെ ഓര്‍മ്മകള്‍ ഉണ്ട് ഈ നടന്.ഇപ്പോള്‍ മഴവില്‍ മനോരമ ചാനലില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മറിമായത്തിലെ സത്യശീലന്‍ നമ്മുടെയൊക്കെ മനസ്സില്‍ കടന്നുവരുന്നത് സാധാരണക്കാരന്റെ പരിദേവനങ്ങളുമായാണ്.അഭിനയത്തില്‍ സൂക്ഷ്മത പുലര്‍ത്തിയും സംഭാഷണത്തില്‍ ഹാസ്യത്തിന്റെ ചേരുവകള്‍ ഒളിപ്പിച്ചുവെച്ചും ഈ നടന്‍ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.നാട്ടിന്‍പുറത്തെ കലാസംഘങ്ങളിലും നാടകസംഘങ്ങളിലും മണികണ്ഠന്‍ പട്ടാമ്പിയുടെ സജീവസാന്നിധ്യം ഉണ്ടായിരുന്ന കാലത്തില്‍ നിന്നും തിരക്കുപിടിച്ച അഭിനയജീവിതത്തിലേക്കുള്ള ഈ യാത്രയെ അദ്ദേഹം രസകരമായി ഓര്‍മ്മപ്പെടുത്തുന്നു.ഒപ്പം നമ്മുടെ സ്‌കൂള്‍ നാടകങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന വിലയിരുത്തലും അദ്ദേഹം നടത്തുന്നു.
സ്‌കൂള്‍ നാടകങ്ങളിലൊക്കെ വളരെ സമകാലികമായി സംഭവിക്കുന്ന വിഷയങ്ങളൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട.് ഇതൊക്കെ നല്ല പ്രവണതകളാണ്.രാജ്യത്ത് സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളുടെ റിഫ്‌ളക്ഷനാണ് നാടകത്തിലൂടെയും സിനിമയിലൂടെയും കലാമാധ്യമങ്ങളിലൂടെയും പ്രതിഫലിക്കുന്നത്.ടെലിവിഷന്‍ പോലുള്ള മാധ്യമങ്ങള്‍ ജനങ്ങളുടെ കാഴ്ചയെയും ചിന്തയെയും സ്വാധീനിച്ചിട്ടണ്‌ടെങ്കില്‍പ്പോലും നാടകപ്രവര്‍ത്തകര്‍ക്ക് അവരുടേതായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടു പോകാനുള്ള നാടകങ്ങള്‍ ഉണ്ടായി വരുന്നുണ്ട.് കുട്ടികളുടെ നാടകവേദിയില്‍ നിന്നൊക്കെ നല്ല രൂപത്തിലുള്ള ഇടപെടല്‍ ഉണ്ടാകുന്നു.
സ്‌കൂള്‍ ഓഫ് ഡ്രാമ
നാടകപഠനമെന്നത് അത്രവലിയ പ്രചാരത്തില്‍ വന്ന കാലഘട്ടത്തിലായിരുന്നില്ല സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നത്.വളരെ ചെറുപ്പത്തിലേ നാടകത്തോട് താത്പര്യം ഉണ് ടായിരുന്നു.കുട്ടിക്കാലത്ത് ഞാന്‍ നാട്ടിന്‍ പുറത്തെ നാടകസമിതികളിലൊക്കെ കുട്ടിയുടെ വേഷത്തില്‍ അഭിനയിച്ചിരുന്നു.സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നാടകം ത്‌നനെയായിരുന്നു പഠനവിഷയം.ഇന്ത്യക്കകത്തും പുറത്തുമുള്ള നാടകങ്ങളെക്കുറിച്ചും നാടക പ്രസ്ഥാനങ്ങളെക്കുറിച്ചും അവതരണരീതികളെക്കുറിച്ചും അറിയാന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലം സഹായിച്ചു.ഈ പഠനകാലത്ത് ഒട്ടേറെ നാടകങ്ങളില്‍ അഭിനയിക്കാന്‍ അവസരം കിട്ടി.ക്ഷേക്‌സ്പിയറിയന്‍ നാടകങ്ങള്‍,മോഡേണ്‍ നാടകങ്ങള്‍ എന്നിവയിലൊക്കെ ഇ്കകാലത്ത്് അഭിനയിച്ചു.
സീരിയലുകള്‍
അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു തൊഴിലാണ്.എന്നാല്‍ അതോടൊപ്പം തന്നെ ഒരു കലാ പ്രവര്‍ത്തനവുമാണ്.ഞാനിതു രണ് ടുമായാണ് അഭിനയത്തെ കാണുന്നത്.സാധാരണ ടെലിവിഷന്‍ സീരിയലുകളില്‍ പ്രത്യേകിച്ച കല ഒന്നും ഇല്ല.എല്ലാവരും പറയുന്നപോലെത്തന്നെ മോശമാണ് എന്ന്ൊക്ക പറയുന്നുവെങ്കിലും അതു കാണുന്നവരുടെ എണ്ണവും കൂടുതലാണ്.എന്നിലെ ഒരു ആക്ടറെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല എന്നതുകൊണ് ടാണ് ഇത്തരം സീരിയലുകള്‍ തിരഞ്ഞെടുക്കാത്തത്.മറിമായം എന്ന സീരിയല്‍ വ്യത്യസ്തമാണ്.സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രശ്‌നങ്ങളാണ് ഓരോ എപ്പിസോഡിലും കാണിക്കുന്നത്.ഓരോ എപ്പിസോഡിലും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നുള്ളതും ഈ പരിപാടിയുടെ മേന്മയാണ്.
സ്‌കൂള്‍ പഠനകാലത്തെ കലോല്‍സവം
എന്റെ പഠനകാലത്ത് കലോല്‍സവങ്ങളില്‍ അങ്ങനെ സജീവമായി പങ്കെടുത്തിട്ടൊന്നുമില്ല.ചെറുപ്പം മുതല്‍ അഭിനയിക്കാനുള്ള കഴിവ് ഉണ്ടായിരുന്നതുകൊണ്ട് സുഹൃത്തുക്കളെയൊക്കെ കൂട്ടി പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നാടകത്തില്‍ അഭിനയിക്കാറുണ്ടായിരുന്നു.കോളേജ് പഠനകാലത്തും നാടകം ഹരമായിരുന്നു.
നല്ല നടനാവണമെങ്കില്‍
മറ്റൊന്നും വേണ്ട.കോമണ്‍സെന്‍സ് മാത്രം മതി.കാരണം നല്ല നിരീക്ഷകനും ആവണം.ഓരോ ആളുകള്‍ക്കും ഓരോ സ്വഭാവസവിശേഷതയാണ്.അവരെങ്ങനെയാണ് പെരുമാറുന്നത്.ഓരോരുത്തര്‍ക്കും ഓരോ കഥയാണ്.അവരെ നിരീക്ഷിക്കണം.അത്തരത്തിലുള്ള ആളുകളെ കാണാനും നിരീക്ഷിക്കാനും കഴിയണം. അഭിനയിക്കുമ്പോള്‍ ഈ നിരീക്ഷണങ്ങളൊക്കെ വളരെ പ്രയോജനപ്പെടും.നല്ല നടനാവുക എന്നു പറഞ്ഞാല്‍ സത്യസന്ധനാവുക എന്നതാണ്.കഥാപാത്രത്തെ കൃത്യമായി മനനം ചെയ്തുകൊണ് ട് പഠിച്ചുകൊണ് ട് അത് തന്‍രെ സ്വന്തം അനുഭവമായി മാറ്റിക്കൊണ്ട് അഭിനയിക്കുമ്പോഴേ പ്രേക്ഷകന് അത് അനുഭവവേദ്യമാകൂ.നടന്റെ വിശ്വാസ്്യത അാള്‍ ഏതു രീതിയില്‍ അഭിനയിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.അഭിനയത്തിനകത്ത് ഒരിക്കലും വെള്ളം ചേര്‍ക്കരുത്.എന്റെ അഭിനയത്തില്‍ മറ്റാരുടെയെങ്കിലും സാദൃശ്യം തോന്നി എന്നു വന്നാല്‍ നടന്‍ എന്ന നിലയില്‍ അവിടെ ഞാന്‍ പരാജിതനാവുകയാണ്.
നാടകം,സിനിമ,സീരിയല്‍
അഭിനയം എന്നത് എല്ലായിടത്തും ആത്യന്തികമായി ഒന്നാണ്.നാടകമായാലും സിനിമയായാലും സീരിയലായാലും.പിന്നെ സിനിമ സാങ്കേതികത കൂടുതലുള്ള കലയായതിനാല്‍ അഭിനേതാവിന് അതിനനുസരിച്ച് രീതിയില്‍ ചില വഴങ്ങിക്കൊടുക്കലുകള്‍ ആവശ്യമാണ്.നാടകത്തില്‍ അഭിനയിക്കുമ്പോള്‍ നൂറുശതമാനം സത്യസന്ധനാവുക എന്നതാണ് ഫീല്‍ ചെയ്യുക.
സിനിമ,ടി വി അനുഭവങ്ങള്‍
മണ്‍കോലങ്ങള്‍ എന്ന സിനിമയിലൂടെയാണ് തുടക്കം.ആദ്യമായി ഈ സിനിമയില്‍ തിരക്കഥയെഴുതി അഭിനയിച്ചു.അതിനുശേഷം വന്ന സിനിമകളേക്കാള്‍ ഏറ്റവും സംതൃപ്തി തന്നത് മണ്‍കോലങ്ങളിലെ വേഷമായിരുന്നു.എഴുപതോളം സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു.
No comments:
Post a Comment