Sunday, July 7, 2019



കലോല്‍സവത്തിന്റെ
പാലക്കാടന്‍ മോഡല്‍

മികവിന്റെ മാത്രമല്ല ഒട്ടനവധി മാതൃകകളുടെ വിജയം കൂടിയാണ് ഈ മേള എന്ന് പറയേണ്ടിയിരിക്കുന്നു.മല്‍സരങ്ങളുടെ നിലവാരവും ആവേശവും ഒട്ടും ചോരാതെ  ചെലവു ചുരുക്കി ഒരു മേള നടത്തുക എന്നത് ഒരു വെല്ലുവിളിയായിരുന്നു സംഘാടക സമിതിക്ക്.പക്ഷേ വളരെ ഭംഗിയായി ആ കൃത്യം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്.കലോല്‍സവ വിജയത്തിന്റെ ഒരു പാലക്കാടന്‍ മോഡല്‍ ഈ മേള മുന്നോട്ടു വെക്കുന്നു എന്നു പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിപരമാവില്ല.സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സ്ഥിരതയാര്‍ന്ന മികവ് പ്രദര്‍ശിപ്പിക്കുന്ന ജില്ല എന്ന നിലക്ക് പാലക്കാടിന്റെ മേള എല്ലാ വര്‍ഷങ്ങളിലും ശ്രദ്ധേയമാകാറുണ്ട്.എന്നാല്‍ ഇത്തവണ അത് ഒരു പടികൂടി കടന്ന് മല്‍സര ഇനങ്ങളുടെ അവതരണമികവില്‍ മാത്രമല്ല,കലോല്‍സവ നടത്തിന്റെ ഉദാത്തമാതൃക സൃഷ്ടിക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്.5200 വിദ്യാര്‍ത്ഥികളും അതിന്റെ ഭാഗഭാക്കായി വരുന്ന ഒഫീഷ്യല്‍സും രക്ഷിതാക്കളും എസ്‌കോര്‍ട്ടിംഗ് അധ്യാപകരും പിന്നെ പലയിടങ്ങളില്‍ നിന്നായി വന്നെത്തുന്ന കാണികളും സംഗമിക്കുന്ന വേദിയാണിത്.നഗരഹൃദയത്തിലെ പ്രധാന വേദി ഒരു മൊബിലിറ്റി ഹബ്ബായി പ്രവര്‍ത്തിച്ച് മറ്റു വേദികളെ വിദഗ്ദ്ധമായി കോര്‍ഡിനേറ്റ് ചെയ്യുക എന്ന ദൗത്യം കയ്യടക്കത്തോടെയും അച്ചടക്കത്തോടെയും നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു.ഒരുപക്ഷേ ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കാം ഇത്രയധികം വ്യത്യസ്ത സ്‌കൂളുകളില്‍ ജില്ലാകലോല്‍സവം സംഘടപ്പിക്കേണ്ടി വരുന്നത്.നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അത് മുന്‍കൂട്ടി കാണുകയും എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ കഴിഞ്ഞിരിക്കുന്നു.മല്‍സരങ്ങള്‍ അധികം വൈകാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും മല്‍സരഫലങ്ങള്‍ കൃത്യമായി പ്രസിദ്ധപ്പെടുത്തിയതും് പ്രോഗ്രാം കമ്മിറ്റിയുടെ ചിട്ടയായ പ്രവര്‍ത്തനം മൂലമാണ്.

മറ്റൊരു എടുത്തു പറയേണ്ട സംഗതി എല്ലാ വേദികളിലും പുലര്‍ത്തുന്ന ഹരിതപെരുമാറ്റച്ചട്ടമാണ്.പ്ലാസ്റ്റിക്കിനോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ ഹരിത വളണ്ടിയേഴ്‌സ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.ഭക്ഷണശാലയിലെ തിരക്ക് നിയന്ത്രിക്കാനും സമയത്ത് വിതരണം ചെയ്യാനും പൂര്‍ത്തിയാക്കാനും കഴിഞ്ഞത് സംഘാടനമികവിന്റെ മറ്റൊരു അധ്യായമാണ്.

കാണികളുടെ എണ്ണത്തില്‍ ഒട്ടും കുറവു വന്നിട്ടില്ലെന്നു തന്നെയാണ് ഈ കലോല്‍സവവും സൂചിപ്പിക്കുന്നത്.മല്‍സരാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും മാത്രമല്ല  കൗമാര പ്രതിഭകളുടെ മിന്നലാട്ടം തെളിയുന്ന വേദികളുടെ തുടിപ്പ് നേരില്‍ അറിയാന്‍ എത്തിച്ചേര്‍ന്നത്.അവരില്‍ യഥാര്‍ത്ഥ കലോപാസകരുണ്ടായിരുന്നു.ഒട്ടനവധി സാംസ്‌കാരിക പ്രവര്‍ത്തകരുണ്ടായിരുന്നു. വിക്ടോറിയയും ചെമ്പൈ മ്യൂസിക് കോളേജും മോയന്‍ സ്‌കൂളും ഉള്‍പ്പെടുന്ന പാലക്കാടിന്റെ കള്‍ച്ചറല്‍ കോറിഡോര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഇടങ്ങളില്‍ രണ്ടു ദിനം ജില്ലയുടെ കലാകൗമാരത്തിന്റെ  സംഗമസ്ഥാനമായി പരിണമിക്കപ്പെട്ട പ്രദേശത്ത രചിക്കപ്പെട്ടത്്  വേറിട്ടൊ ചരിത്രാധ്യായം തന്നെയാണ്.

ഈ കലോല്‍സവത്തിന്റെ റിപ്പോര്‍ട്ടിംഗിന് കരിമ്പ ടൈംസ് പോലൊരു പഠനപത്രത്തിന് പ്രവര്‍ത്തിക്കാന്‍ സൗകര്യം ഒരുക്കിത്തന്ന ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.യു.പ്രസന്നകുമാരി,ഹയര്‍സെക്കന്ററി ജില്ലാ കോര്‍ഡിനേറ്ററും കരിമ്പ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ.കുഞ്ഞുണ്ണി,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.ആര്‍.മഹേഷ്‌കുമാര്‍,മോയന്‍ ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ അനില്‍ സാര്‍ എന്നിവര്‍ക്കും ഞങ്ങളുടെ ഈ സംരംഭത്തിന് എല്ലാ പിന്തുണയും അറിയിച്ച കരിമ്പ ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചര്‍ക്കും കൃതജ്ഞത അറിയിക്കുന്നു.കലോല്‍സവത്തിന്റെ
പാലക്കാടന്‍ മോഡല്‍

കലോല്‍സവം നടക്കുന്ന മറ്റു വേദികളിലെല്ലാം ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് രംഗത്തിറങ്ങിയിട്ടുണ്ട്.

No comments:

Post a Comment