അനീഷ.സി.വി
പഠിക്കുന്നത് സി വണ്‍ എയില്‍.കല്ലടി എച്ച്.എസ്.എസിലായിരുന്നു എസ്.എസ്.എല്‍.സി പഠനം.നാടന്‍പാട്ട്,സംഘഗാനം,ഗാനാലാപനം എന്നീ ഇനങ്ങളില്‍ മല്‍സരിച്ചിട്ടുണ്ട്.നാടന്‍പാട്ടിന് ഉപജില്ലയില്‍ എഗ്രേഡ്,ഗാനാലാപനത്തില്‍ ഒന്നാ സ്ഥാനവും ജില്ലയില്‍ എ ഗ്രേഡും സംഘഗാനത്തില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡുമാണ് അനീഷയുടെ കലാരംഗത്തെ നേട്ടങ്ങള്‍.
ഫാത്തിമ നസ്‌നീന്‍.കെ
ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്.ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒപ്പനക്ക് സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനംനേടി.ഫാത്തിമ നസ്‌നീന്‍ തച്ചമ്പാറ ദേശബന്ധു സ്‌കൂളിലാണ് പഠിച്ചത്.
അനാമിക.കെ
സയന്‍സ് വിദ്യാര്‍ത്ഥി.പള്ളിക്കുറുപ്പ് ശബരിയ്‌ല# പത്താം ക്ലാസ്സ് പാസ്സായി.ഇംഗ്ലീഷ് കവിതാ രചനക്ക് സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടി.ജില്ലാ തലത്തില്‍ പങ്കെടുത്തു.
മേഘ.എസ്
സഹോദയ മേളയില്‍ മോഹിനിയാട്ടത്തിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.നാടന്‍പാട്ട്,തിരുവാതിരക്കളി,ഭരതനാട്യം എന്നിവയിലും പങ്കെടുത്തു.ബദനി സ്‌കൂളിലാണ് എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയത്.പങ്കെടുത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡ് നേടാന്‍ മേഘക്ക് കഴിഞ്ഞു.ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥിയാണ്.
ജസ്‌ന.കെ.ആര്‍
അക്ഷര ശ്ലോകത്തിന് ഉപജില്ലയില്‍ ഒന്നാം സ്ഥാനവും ജില്ലയില്‍ എ ്‌ഗ്രേഡും ലഭിച്ചു.തച്ചമ്പാറ ദേശബന്ധു സ്‌കൂളിലാണ് പഠിച്ചത്.സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്.
അനഘ ജോണ്‍
മുണ്ടൂര്‍ എച്ച്.എസ്.എസില്‍ നിന്നും എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി.സംസ്‌കൃതം പ്രസംഗത്തില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനവും ജില്ലയില്‍ എ ഗ്രേഡും ലഭിച്ചു.സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്.
ഫായിസ്.എം.യു
ദാറുല്‍ അമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിച്ചത്.ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ദഫ്മുട്ടിന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി.സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച ടീമില്‍ അംഗമായിരുന്നു.
രഹന.ആര്‍
പഠിച്ചത് കോങ്ങാട് കെ.പി.ആര്‍.പി സ്‌കൂളില്‍.നൃത്ത ഇനങ്ങളിലാണ് രഹന കഴിവു തെളിയിച്ചിട്ടുള്ളത്.ഭരതനാട്യം,മാര്‍ഗ്ഗം കളി,സംഘനൃത്തം എന്നിവയില്‍ വിവിധ തലങ്ങളില്‍ പങ്കെടുത്തു.മാര്‍ഗ്ഗംകളിക്ക് സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടി.ജില്ലയില്‍ എ ഗ്രേഡ് ലഭിച്ചു.സംഘഗാനത്തിന് സബ്ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചു.ഒന്നാം വര്‍ഷ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ്.
രഞ്ജിത്ത്.സി.ആര്‍
സബ്ജില്ലയില്‍ ചെണ്ടമേളത്തിന് രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.തച്ചമ്പാറ ദേശബന്ധുവിലാണ് പഠിച്ചിരുന്നത്.സി വണ്‍ എ വിദ്യാര്‍ത്ഥിയാണ്.
അനന്തു.കെ
ചിത്രരചനയില്‍ ഉപജില്ലയില്‍ മൂന്നാം സ്ഥാനം.കൊമേഴ്‌സ് ( പൊളിറ്റിക്കല്‍ സയന്‍സ് ) വിദ്യാര്‍ത്ഥിയായ അനന്തു തച്ചമ്പാറ ദേശബന്ധു സ്‌കൂളിലാണ് പഠിച്ചത്.
തയ്യാറാക്കിയത്്:
സൗമ്യ.ഇ.സി
No comments:
Post a Comment