2014 ല്‍ സബ്ജില്ലാ കലോല്‍സവത്തില്‍ കരിമ്പ ഗവണ്‍മെന്റ് ഹയര്‍സെക്കന്റി സ്‌കൂളിന് രണ്ടാം സ്ഥാനം നേടിത്തന്നതിനു പിന്നില്‍ അപര്‍ണ എന്ന വിദ്യാര്‍ത്ഥിയുടെ നൃത്തപ്രകടനങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുണ്ടായിരുന്നു.തുടര്‍ന്ന് സംസ്ഥാനമേളയില്‍ കേരളനടനത്തില്‍ മികച്ച വിജയം നേടാനും കഴിഞ്ഞു.ഇപ്പോള്‍ കലാമണ്ഡലത്തില്‍ മോഹിനിയാട്ടത്തില്‍ ഡിഗ്രി കോഴ്‌സ് ചെയ്യുകയാണ് അപര്‍ണ.താന്‍ പഠിച്ച വിദ്യാലയത്തില്‍ കലാമല്‍സരങ്ങള്‍ക്ക് തിരിതെളിയുമ്പോള്‍ അപര്‍ണയുടെ മനസ്സു പറയുകയാണ്...ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം
കരിമ്പ: അര്‍പ്പണബോധമുളള ഒരു നര്‍ത്തകിയാണ് അപര്‍ണ.എന്നു പറഞ്ഞാല്‍ കലയോടും അതിന്റെ ചിട്ടകളോടും ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി അതിനെ പൂര്‍ണ്ണമനസ്സോടെ ആരാധിക്കുന്നവള്‍.മാത്രമല്ല ഇനിയങ്ങോട്ട് നൃത്തത്തിലൂടെയാണ് എല്ലാം എന്നു വിശ്വസിക്കുന്നവള്‍.പത്താം ക്ലാസ്സുവരെ ഒരു ചടങ്ങിനായി നൃത്തം പഠിച്ച് അതു കഴിയുന്നതോടെ ഇനി ഞാന്‍ നൃത്തത്തിലേക്കില്ല എന്നു പ്രഖ്യാപിക്കുന്ന ചുരുക്കം ചിലരെങ്കിലുമുണ്ട് നമ്മുടെ നാട്ടില്‍.അത്തരക്കാര്‍ക്കിടയില്‍ ഒരപവാദമാണ് അപര്‍ണ.കുട്ടിക്കാലത്തു തന്നെ നൃത്തം ഉള്ളില്‍ ആവേശിച്ച് അതിനെ ഇപ്പോഴും പിന്തുടരുന്ന സ്വഭാവം.കരിമ്പയില്‍ പഠിക്കുമ്പോള്‍ സംഭവിച്ചതാണ് അപര്‍ണയുടെ ജീവിതത്തിലെ വഴിത്തിരിവുകളിലേറെയും.സ്‌കൂള്‍ കലോല്‍സവത്തില്‍ തുടങ്ങി സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ മികച്ച നേട്ടം വരെ ചെന്നെത്തുന്ന അപര്‍ണയുടെ വിജയഗാഥകള്‍ തിരിച്ചറിയുകയും അവളുടെ കഴിവുകളെ നിരന്തരം മിനുക്കിയെടുക്കുകയും ചെയ്ത അധ്യാപകര്‍...സംസ്ഥാന കലോല്‍സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി എത്തിയപ്പോള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചവര്‍.സമ്മാനപ്പൊതിയുമായി ഓടിവന്ന സഹപാഠികള്‍.അവരോടൊക്കെയാണ് കടപ്പാട് എന്ന അപര്‍ണ പറയുന്നു.ഒപ്പം തന്റെ എല്ലാ കലാപഠനങ്ങളേയും അളവറ്റ് പിന്തുണച്ച വീട്ടുകാര്‍.രണ്ടു വര്‍ഷത്തിനുശേഷം താന്‍ പഠിച്ച വിദ്യാലയത്തില്‍ കലോല്‍സവത്തിന് വീണ്ടും തിരശ്ശീല ഉയരുമ്പോള്‍ അപര്‍ണയുടെ മനസ്സ് തുടിക്കുകയാണ്.ഇങ്ങോട്ടേക്കോടിയെത്താന്‍ ഒരിക്കല്‍ക്കൂടി ആ സ്‌റ്റേജില്‍ നാട്യത്തിന്റെ രസതന്ത്രം തീര്‍ക്കാന്‍...പക്ഷേ ഇപ്പോള്‍ അപര്‍ണ്ണ കലാമണ്ഡലത്തില്‍ നൃത്തപഠനത്തിന്റെ തിരക്കിലാണ്.പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേറ്റാല്‍ പാട്ടു സാധകം മുതല്‍ തുടങ്ങുകയാണ് നൃത്തപഠനം.ഉച്ചക്കുശേഷം നൃത്തത്തിലെ തിയറി ക്ലാസ്സ.പ്രഗത്ഭരായ നൃത്താധ്യാപകര്‍ നയിക്കുന്ന ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമായി അപര്‍ണ കരുതുന്നു.
മണിക്കശ്ശേരി മുള്ളത്തു പറമ്പില്‍ ചന്ദ്രന്‍-ജയന്തി ദമ്പതിമാരുടെ മകളായ അപര്‍ണ കുട്ടിക്കാലം തൊട്ടേ നൃത്തത്തില്‍ തല്‍പ്പരയായിരുന്നു.അങ്കണവാടി ടീച്ചറാണ് തന്റെ ഉള്ളിലെ നൃത്തക്കാരിയെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന് അപര്‍ണ പറയുന്നു.ടീച്ചര്‍ പിന്നീട് രക്ഷിതാക്കളോട് ഇവളെ നൃത്തത്തിന് ചേര്‍ക്കണമെന്ന അഭ്യര്‍ത്ഥന നടത്തുകയായിരുന്നു.നാലാം ക്ലാസ്സുവരെ മണിക്കശ്ശേരി എ.യു.പി സ്‌കൂളില്‍ പഠനം.അപ്പോല്‍ തന്നെ നൃത്തത്തില്‍ അഭ്യസനം തുടങ്ങിയിരുന്നു.അഞ്ചു മുതല്‍ ഏഴു വരെ കല്ലടിക്കോട് എ.യു.പി സ്‌കൂളില്‍.തുടര്‍ന്നാണ് ഹൈസ്‌കൂള്‍.പ്ലസ്ടു പഠനത്തിനായി അപര്‍ണ കരിമ്പ സ്‌കൂളില്‍ എത്തിയത്.ജീവിതത്തില്‍ ഒരു ബ്രേക്ക് സംഭവിച്ചത് ഇവിടെ വെച്ചാണെന്ന് അപര്‍ണ ഓര്‍ക്കുന്നു.പഠനകാലത്ത് കോങ്ങാട് ശ്രീരാഗ നൃത്ത കലാലയത്തില്‍ നൃത്തത്തിന് ചേര്‍ന്നിരുന്നു.അശോകന്‍ മാഷും അദ്ദേഹത്തിന്റെ ഭാര്യ രാധാ അശോകനുമായിരുന്നു ഗുരുക്കള്‍.ഭരതനാട്യം,കേരളനടനം,നാടോടി നൃത്തം,മോഹിനിയാട്ടം എന്നീ ഇനങ്ങളിലായിരുന്നു പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.2014 ലെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കേരള നടനത്തിനാണ് അപര്‍ണ മികച്ച വിജയം നേടിയത്.ജില്ലാ തലത്തില്‍ എ ഗ്രേഡും ലഭിച്ചിരുന്നു.
കരിമ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2013-15 ബാച്ചിലെ കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു അപര്‍ണ.
മറ്റുള്ള കലാപഠനം പോലെയല്ല നൃത്ത പഠനമെന്ന് അപര്‍ണ ഉറച്ചു വിശ്വസിക്കുന്നു.അതിന് നിരന്തര സാധന ആവശ്യമാണ്.മാത്രമല്ല മനസ്സില്‍ ഉറച്ചുപോകുന്ന താളബോധവും ആവശ്യമാണ്.
കലാമണ്ഡലം സുജാതടീച്ചറെയാണ് അപര്‍ണ ഏറെ ആരാധിക്കുന്നത്.അവരടെ ക്ലാസ്സു പിന്തുണയും ഏറെ മുന്നോട്ടുപോകാന്‍ സഹായിക്കുമെന്ന് ഉറപ്പാണ്.
മോഹിനിയാട്ടമാണ് എനിക്ക് ഏറെ ഇണങ്ങുന്ന നൃത്തരൂപമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.അതിന് കാരണവുമുണ്ട്.ലാസ്യപ്രധാനമായ മോഹിനിയാട്ടം ചെയ്യുമ്പോഴാണ് എന്നിലെ നര്‍ത്തകി പൂര്‍ണസ്വരൂപമാര്‍ജ്ജിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.ശരിയാണെന്ന് എനിക്കും തോന്നി.അതിനാല്‍ കലാമണ്ഡലത്തില്‍ മോഹിനിയാട്ടത്തില്‍ തന്നെ സ്‌പെഷലൈസ് ചെയ്യുകയാണ് ഇപ്പോള്‍.
സരിഗ ( H1 )
ആതിര.ടി.ബി (H1 )

No comments:
Post a Comment