Monday, July 8, 2019

കരിമ്പ ജി.എച്ച്.എസ്.എസിൽ ന്യൂസ് പേപ്പർ റീഡിംഗ് ക്ലബ്ബ്



കരിമ്പ ..കരിമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ന്യൂസ് പേപ്പർ റീഡിംഗ് ക്ലബ് തുടങ്ങി. ഹ്യൂമാനിറ്റീസ് ജേർണലിസം പഠനത്തിന്റെ ഭാഗമായാണ് ക്ലബ്ബ് പ്രവർത്തനം തുടങ്ങിയത്.

വിദ്യാർത്ഥികൾക്കിടയിൽ പത്ര വായനയെ ഗൗരവമായ പ്രക്രിയയായി വളർത്തിയെടുക്കുകയും പദസമ്പത്ത് വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇംഗ്ലീഷ്, മലയാളം പത്രങ്ങൾ ഇതിനായി ഉപയോഗിക്കും.

സ്കൂൾ പ്രിൻസിപ്പൽ കെ.കുഞ്ഞുണ്ണി ക്ലബ്ബ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു.ജേർണലിസം ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

ക്ലബ് ഭാരവാഹികളായി സനിക.പി.എസ് (ചെയർമാൻ) ഫാത്തിമ നൗറിയ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

ചടങ്ങിൽ അധ്യാപകൻ കെ.ആർ.ബൈജു അധ്യക്ഷനായിരുന്നു. അധ്യാപകരായ പി.ഭാസ്കരൻ ,ശ്രീജ എന്നിവർ സംസാരിച്ചു.
ആൽഫിയ സെബാസ്റ്റിൻ സ്വാഗതവും സനിക .പി .എസ് നന്ദിയും പറഞ്ഞു.

കരിമ്പ ..കരിമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ന്യൂസ് പേപ്പർ റീഡിംഗ് ക്ലബ് തുടങ്ങി. ഹ്യൂമാനിറ്റീസ് ജേർണലിസം പഠനത്തിന്റെ ഭാഗമായാണ് ക്ലബ്ബ് പ്രവർത്തനം തുടങ്ങിയത്.

വിദ്യാർത്ഥികൾക്കിടയിൽ പത്ര വായനയെ ഗൗരവമായ പ്രക്രിയയായി വളർത്തിയെടുക്കുകയും പദസമ്പത്ത് വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇംഗ്ലീഷ്, മലയാളം പത്രങ്ങൾ ഇതിനായി ഉപയോഗിക്കും.

സ്കൂൾ പ്രിൻസിപ്പൽ കെ.കുഞ്ഞുണ്ണി ക്ലബ്ബ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു.ജേർണലിസം ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

ക്ലബ് ഭാരവാഹികളായി സനിക.പി.എസ് (ചെയർമാൻ) ഫാത്തിമ നൗറിയ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

ചടങ്ങിൽ അധ്യാപകൻ കെ.ആർ.ബൈജു അധ്യക്ഷനായിരുന്നു. അധ്യാപകരായ പി.ഭാസ്കരൻ ,ശ്രീജ എന്നിവർ സംസാരിച്ചു.
ആൽഫിയ സെബാസ്റ്റിൻ സ്വാഗതവും സനിക .പി .എസ് നന്ദിയും പറഞ്ഞു.



Sunday, July 7, 2019

All set for Vidhya Vikas Vijayolsavam

Minister Prof.Sri.C.Raveendranath will inaugurate
the function


Karimba:GHSS Karimba is going to conduct Kongad legislative constituency Vidhya Vikas Vijayolsavam in their own school today.Kerala Education minister Prof.Sri.C.Raveendranath will inaugurate the function at 4 PM.It is the first time that a minister is going to inaugurate a programme in Karimba school.The minister also distribute  the prizes to the students who had got the excellence in academic as well as in the field of arts,sports,work experience and science fest.As many as four hundred students from various schools in the constituency such as  LSS,USS toppers, SSLC,PLUS TWO and VHSE A plus winners will participate.In this occasion the top performing schools under the constituency will also get the awards for excellence.
Sri.K.V.Vijayadas,the honourable MLA of Kongad will preside the function.District Panchayat president Smt.Advocate. K.Santhakumari will be the chief guest and vidhya vikas convenor P.Rajagopalan will present the report.The programme starts with a prayer by the school choir group and some cultural programmes by the other students.
Karimba Grama panchayath presi

dent C.K.Jayasree,Dist pancchayath member C.Achuthan,Block panchayath president O.P.Shereef,School principal K.Kunhunni,PTA president P.Ravi will also participate the function.
VIDHYAVIKAS
Vidhya vikas is a flagship project implemented from 2012 onwards to resolve the educational backwardness in the Kongad assembly constituency.Extensive projects are being implemented under the supervision of three tier panchayats,DIETs and education departments for betterment of schools from pre primary to higher secondary schools in the constituency.Schools have become high tech through public education protection programme which has resulted in a large increase in the number of children in government schools.  

കലയുടെ പല കൈവഴികള്‍











അനീഷ.സി.വി

പഠിക്കുന്നത് സി വണ്‍ എയില്‍.കല്ലടി എച്ച്.എസ്.എസിലായിരുന്നു എസ്.എസ്.എല്‍.സി പഠനം.നാടന്‍പാട്ട്,സംഘഗാനം,ഗാനാലാപനം എന്നീ ഇനങ്ങളില്‍ മല്‍സരിച്ചിട്ടുണ്ട്.നാടന്‍പാട്ടിന് ഉപജില്ലയില്‍ എഗ്രേഡ്,ഗാനാലാപനത്തില്‍ ഒന്നാ സ്ഥാനവും ജില്ലയില്‍ എ ഗ്രേഡും സംഘഗാനത്തില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡുമാണ് അനീഷയുടെ കലാരംഗത്തെ നേട്ടങ്ങള്‍.

ഫാത്തിമ നസ്‌നീന്‍.കെ

ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്.ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒപ്പനക്ക് സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനംനേടി.ഫാത്തിമ നസ്‌നീന്‍ തച്ചമ്പാറ ദേശബന്ധു സ്‌കൂളിലാണ് പഠിച്ചത്.

അനാമിക.കെ

സയന്‍സ് വിദ്യാര്‍ത്ഥി.പള്ളിക്കുറുപ്പ് ശബരിയ്‌ല# പത്താം ക്ലാസ്സ് പാസ്സായി.ഇംഗ്ലീഷ് കവിതാ രചനക്ക് സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടി.ജില്ലാ തലത്തില്‍ പങ്കെടുത്തു.

മേഘ.എസ്

സഹോദയ മേളയില്‍ മോഹിനിയാട്ടത്തിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.നാടന്‍പാട്ട്,തിരുവാതിരക്കളി,ഭരതനാട്യം എന്നിവയിലും പങ്കെടുത്തു.ബദനി സ്‌കൂളിലാണ് എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയത്.പങ്കെടുത്ത ഇനങ്ങളിലെല്ലാം എ ഗ്രേഡ് നേടാന്‍ മേഘക്ക് കഴിഞ്ഞു.ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥിയാണ്.

ജസ്‌ന.കെ.ആര്‍
അക്ഷര ശ്ലോകത്തിന് ഉപജില്ലയില്‍ ഒന്നാം സ്ഥാനവും ജില്ലയില്‍ എ ്‌ഗ്രേഡും ലഭിച്ചു.തച്ചമ്പാറ ദേശബന്ധു സ്‌കൂളിലാണ് പഠിച്ചത്.സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്.

അനഘ ജോണ്‍
മുണ്ടൂര്‍ എച്ച്.എസ്.എസില്‍ നിന്നും എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി.സംസ്‌കൃതം പ്രസംഗത്തില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനവും ജില്ലയില്‍ എ ഗ്രേഡും ലഭിച്ചു.സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്.

ഫായിസ്.എം.യു

ദാറുല്‍ അമാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പഠിച്ചത്.ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ദഫ്മുട്ടിന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി.സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച ടീമില്‍ അംഗമായിരുന്നു.

രഹന.ആര്‍

പഠിച്ചത് കോങ്ങാട് കെ.പി.ആര്‍.പി സ്‌കൂളില്‍.നൃത്ത ഇനങ്ങളിലാണ് രഹന കഴിവു തെളിയിച്ചിട്ടുള്ളത്.ഭരതനാട്യം,മാര്‍ഗ്ഗം കളി,സംഘനൃത്തം എന്നിവയില്‍ വിവിധ തലങ്ങളില്‍ പങ്കെടുത്തു.മാര്‍ഗ്ഗംകളിക്ക് സബ്ജില്ലയില്‍ ഒന്നാം സ്ഥാനം നേടി.ജില്ലയില്‍ എ ഗ്രേഡ് ലഭിച്ചു.സംഘഗാനത്തിന് സബ്ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചു.ഒന്നാം വര്‍ഷ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ്.

രഞ്ജിത്ത്.സി.ആര്‍

സബ്ജില്ലയില്‍ ചെണ്ടമേളത്തിന് രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.തച്ചമ്പാറ ദേശബന്ധുവിലാണ് പഠിച്ചിരുന്നത്.സി വണ്‍ എ വിദ്യാര്‍ത്ഥിയാണ്.

അനന്തു.കെ

ചിത്രരചനയില്‍ ഉപജില്ലയില്‍ മൂന്നാം സ്ഥാനം.കൊമേഴ്‌സ് ( പൊളിറ്റിക്കല്‍ സയന്‍സ് ) വിദ്യാര്‍ത്ഥിയായ അനന്തു തച്ചമ്പാറ ദേശബന്ധു സ്‌കൂളിലാണ് പഠിച്ചത്.

തയ്യാറാക്കിയത്്:

സൗമ്യ.ഇ.സി

വിദ്യാര്‍ത്ഥി ജീവിതം- സുന്ദരസുരഭില കാലം



പാലക്കാട്:പാലക്കാടിന്റെ പ്രിയപ്പെട്ട എം.പിയായ എം.ബി.രാജേഷ് തന്റെ വിദ്യാര്‍ത്ഥി ജീവിതകാലത്തെ ഓര്‍ത്തെടുക്കുന്നത് ജീവിതത്തില്‍ ഏറ്റവും മികച്ച അനുഭവങ്ങള്‍ തന്ന കാലമെന്ന നിലക്കാണ്.അതിന്റെ ഭാഗമായ കലോല്‍സവങ്ങളും വിദ്യാര്‍ത്ഥി രാഷ്ടീയത്തിന്റെ തലപ്പത്ത് വിരാജിച്ചതും ഇപ്പോള്‍ ഒരു എം.പി എന്ന നിലയില്‍ തനിക്ക് ശോഭിക്കാനായതിന്റെ പലവിധ കാരണങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.2018ലെ പാലക്കാട് ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ഈ വേളയില്‍ അദ്ദേഹം   വിദ്യാര്‍ത്ഥി ജീവിതത്തില്‍ പകര്‍ന്നു കിട്ടിയതും സ്വാംശീകരിച്ചതുമായ അനുഭവങ്ങളെ കരിമ്പ ടൈംസിനുവേണ്ടി വായനക്കാരുമായി പങ്കുവെക്കുന്നു.

സ്‌കൂള്‍ പഠനകാലത്തെ കലോല്‍സവ ഓര്‍മ്മകള്‍ ഇന്നും  ഉന്മേഷദായകമാണ്.കലോല്‍സവങ്ങളില്‍ സജീവമായിരുന്നു.കഥാരചന,ക്വിസ്,പ്രസംഗം തുടങ്ങിയ മല്‍സരങ്ങള്‍ക്ക് തുടര്‍ച്ചയായി മൂന്നു വര്‍ഷവും സമ്മാനങ്ങള്‍ ലഭിച്ചിരുന്നു.ക്വിസ് മല്‍സര്തതില്‍ ജില്ലാ തലത്തിലും വിജയിയായി.കോളേജ് പഠനകാലത്ത് ക്വിസ്,പ്രബന്ധരചന,പ്രസംഗം മല്‍സരങ്ങളില്‍ തിളങ്ങാനായി.  പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ക്വിസ് മല്‍സരത്തില്‍ യൂണിവേഴ്‌സിറ്റിതല വിജയിയായിരുന്നു.

കോളേജ് പഠനകാലത്തെ  ഇന്റര്‍സോണ്‍ കലോല്‍സവങ്ങള്‍ക്ക് പങ്കെടുത്തത് രസമുള്ള ഓര്‍മ്മയാണിന്നും.കേവലം ഒരു മല്‍സരാര്‍ത്ഥി എന്ന നിലയില്‍ മാത്രമല്ല സംഘാടകന്റെ റോളിലായിരുന്നു അധികവും.ഇന്റര്‍സോണിനെ വരവേല്‍ക്കാന്‍ രാപകലില്ലാത്ത അധ്വാനം തന്നെയായിരുന്നു.കോളേജില്‍ത്തന്നെ താമസിച്ച്,ഒരുമിച്ച് ഭക്ഷണം കഴിച്ച്,എല്ലാ കാര്യങ്ങള്‍ക്കും ഓടി നടന്ന്,മുന്‍നിരയില്‍ നിന്ന് അങ്ങനെ ഒരു വിദ്യാര്‍ത്ഥിയുടെ എല്ലാ എനര്‍ജിയും ഉപയോഗിച്ച കാലം.പി.ജി പഠനകാലത്ത് രണ്ടു തവണ പാലക്കാട് ഇന്റര്‍സോണ്‍ നടക്കുകയുണ്ടായി.കലോല്‍സവ സംഘാടനം വലിയൊരു ഉത്തരവാദിത്തവും അതേസമയം സംഘാടകന്‍ എന്ന നിലയില്‍ ആത്മവിശ്വാസം നല്‍കുന്ന ഒന്നുമാണ്.

പ്രസംഗിക്കാനുള്ള അഭിരുചി ചെറുപ്പം മുതലേ ഉണ്ടായിരുന്നു.സ്‌കൂള്‍ കാലത്തെ സാഹിത്യസമാജം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അധ്യാപകരില്‍ നിന്ന് കിട്ടിയ പിന്തുണ ഇതിനൊക്കെ വലിയൊരളവില്‍ സഹായിച്ചു.വായനാശീലം ചെറുപ്പം മുതലേ പിടികൂടിയിരുന്നു.പ്രസംഗത്തിന് ശക്തിയും കരുത്തും കാമ്പും പകര്‍ന്നുതന്നത് യഥാര്‍ത്ഥത്തില്‍ വായന തന്നെയാണ്.വിദ്യാര്‍ഥിസംഘടനയിലൊക്കെ പ്രവര്‍ത്തിച്ചതുകാരണം പ്രസംഗം ഒരു ശീലമായി മികച്ച പ്രസംഗങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു.നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങള്‍,കവിതാശകലങ്ങള്‍,ചെറിയ തമാശകള്‍ അങ്ങനെ കേള്‍വിക്കാരെ പിടിച്ചിരുത്താന്‍ സഹായിച്ചിട്ടുണ്ട്.

എങ്ങനെയൊക്കെ നിര്‍വ്വചിക്കാന്‍ ശ്രമിച്ചാലും പുതിയ കാലത്തെ കലോല്‍സവങ്ങള്‍ മല്‍സര സ്വഭാവമുള്ളവ തന്നെയാണ്.അതിന് ഇനിയും മാറ്റം വരണം.കലോല്‍സവങ്ങളില്‍ വിജയിച്ചില്ലെങ്കില്‍ താന്‍ പിന്തള്ളപ്പെട്ടു എന്ന തോന്നല്‍ കുട്ടികള്‍ക്കിടയില്‍ ഉണ്ടാകുന്നുണ്ട്.

വിദ്യാഭ്യാസം കെട്ടി നിര്‍ത്തിയ ജലാശയം പോലെയാകരുത് എന്നാണ് അഭിപ്രായം.അതിന് മാറ്റങ്ങള്‍ വന്നു കൊണ്ടേയിരിക്കണം.ഇന്‍ഫ്രാസ്‌ട്രെക്ചര്‍ മാത്രമല്ല ബോധനരീതികളും കരിക്കുലവും സിലബസും കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്.അധ്യാപകര്‍ മാര്‍ഗ്ഗദര്‍ശി മാത്രമായിരിക്കണം.അധ്യപകനും വിദ്യാര്‍ത്ഥികളും ചേര്‍ന്ന കൂട്ടായ പ്രവര്‍ത്തനമാകണം പഠനം.

പഠനത്തില്‍ എന്നും മുന്‍നിരയില്‍ നിന്നുകൊണ്ടു തന്നെയാണ് താന്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് വന്നത്.സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍ പ്രീ പ്രൈമറി കുട്ടികളുടെ മുതല്‍ മെഡിക്കല്‍,എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ വരെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടി വന്നിട്ടുണ്ട്.ഇതില്‍ നിന്നെല്ലാ ആര്‍ജ്ജിച്ചെടുത്ത ആത്മവിശ്വാസമാണ് എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജം നല്‍കുന്നത്.


തയ്യാറാക്കിയത്

നാംഷിത.എസ്
ഭവ്യ.കെ.യു
അന്‍സില്‍ ഹനീഫ്‌

നാടകം,പാട്ട്,പിന്നെ പ്രസംഗം

നാടകനടനായും പ്രാസംഗികനായും തിളങ്ങിയ കോളേജ് കാലത്തെക്കുറിച്ചാണ് മണ്ണാര്‍ക്കാടിന്റെ എം.എല്‍.എ അഡ്വ.എന്‍.ഷംസുദ്ദീന് പറയാനുള്ളത്.ഒരു പൊതുപ്രവര്‍ത്തകനായി മാറും മുന്‍പ് തന്റെ വ്യക്തിത്വത്തെ ഏറെ രൂപപ്പെടുത്തിയ കലാ - സാഹിത്യവഴികളെക്കുറിച്ച് അദ്ദേഹം കരിമ്പ ടൈംസിനോട് ഉള്ളു തുറക്കുന്നു.

സ്‌കൂള്‍ കലോല്‍സവാനുഭവങ്ങളാണ് എന്റെ ഓര്‍മ്മയിലെത്തുന്ന ആദ്യ കലോല്‍സവാനുഭവങ്ങള്‍.നാടകം,പാട്ട്,പ്രസംഗം എന്നിവയായിരുന്നു എന്റെ മേഖല.എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി നാടകത്തിലഭിനയിച്ചത്.വനരോദനം,ചക്ക്,വിത്ത്,ദീപം തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു.സാമൂഹ്യപ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന നാടകങ്ങളായിരുന്നു മിക്കതും.ചക്ക് എന്ന നാടകം ജനാധിപത്യ ഭരണ സംവിധാനവുമായി ബന്ധപ്പെട്ടതായിരുന്നു.സ്‌കൂള്‍ ജീവിതം പിന്നിട്ട് കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോളും നാടകാഭിനയം തുടര്‍ന്നു.പ്രസംഗത്തില്‍ ഒന്നാം സ്ഥാനം.പ്രീഡിഗ്രിക്ക് പഠിച്ച കോളേജിലെ നാടകത്തില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.അതിനു ശേഷം തിരൂരില്‍ തുഞ്ചന്‍ നാടകോത്സവത്തില്‍ തുഞ്ചന്‍ കോളേജിനെ പ്രതിനിധീകരിച്ച് അവിടെയും നാടകം അവതരിപ്പിച്ചു. ഡിഗ്രിക്ക് പഠിക്കുന്നത് തിരൂരങ്ങാടി കോളേജിലാണ്.അവിടെ ചെല്ലുമ്പോഴേക്കും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്കൊക്കെ വന്നു.സംഘടനയുടെ ഭാരവാഹിത്വത്തിലേക്കുമെത്തി.താമസിയാതെ ജില്ലാ സെക്രട്ടറിയുമായി.പിന്നെ കലോല്‍സവങ്ങളുടെ സംഘാടക വേഷത്തിലാണ് എത്തിയത്.ഡിഗ്രി ഫസ്റ്റ് ഇയറില്‍ പഠിക്കുമ്പോള്‍ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു.3000ത്തോളം കുട്ടികള്‍ പഠിക്കുന്ന തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ കലാതല്‍പ്പരരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ മല്‍സരങ്ങള്‍ക്കു പ്രാപ്തരാക്കുക എന്ന ദൗത്യം ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയെന്ന നിലയില്‍ ഏറ്റെടുക്കേണ്ടി വന്നു.ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ ആ വര്‍ഷം ചാമ്പ്യന്‍ പട്ടം നേടാനായി.

കലാകാരനല്ലെങ്കിലും നല്ലൊരു കലാസ്വാദകനാണ് താന്‍.പാട്ട് നല്ല ഇഷ്ടമാണ്.എല്ലാതരം പാട്ടുകളും ഇഷ്ടമാണ്.ലളിതഗാനമാണ് കൂടുതല്‍ ഇഷ്ടം എന്നാലും ഹിന്ദിഗാനങ്ങളും ഗസലുകളും ആസ്വദിക്കാറുണ്ട്.


നാടകം,പാട്ട്,പിന്നെ പ്രസംഗം


തയ്യാറാക്കിയത്

ബേബി ഷെറീന
ഷബാനാ ജാസ്മിന്‍.കെ.വി
ഷബാലാ യാസ്മിന്‍
അന്‍സില്‍ ഹനീഫ്‌

മാതൃകാപരം അവതരണക്രമം



പാലക്കാട്:ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ വളരെ മാതൃകാപരവും വ്യത്യസ്തവുമാണ് ഇത്തവണത്തെ മല്‍സരങ്ങളുടെ അവതരണക്രമം.നഗരത്തിലെ വിവിധ സ്‌കൂളുകളിലായി അരങ്ങേറുന്ന കലോല്‍സവത്തിനു വേണ്ടി ഇരുപതോളം വേദികളാണ് ഒരുക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.ആര്‍.മഹേഷ്‌കുമാര്‍ കരിമ്പ ടൈംസി നോടു പറഞ്ഞു.ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി കെട്ടിയുണ്ടാക്കുന്ന സ്‌റ്റേജുകളുടെ എണ്ണം പരമാവധി കുറച്ചു.സ്‌കൂളുകളില്‍ ഉള്ള വേദികള്‍ തന്നെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്.ഭരതനാട്യം,ഒപ്പന,കോല്‍ക്കളി,ദഫ്മുട്ട്,അറബനമുട്ട്,നാടകം എന്നീ മല്‍സരങ്ങളെല്ലാം മോയന്‍സ് സ്‌കൂള്‍,പി.എം.ജി,എം.ഇ.എസ് ഒലവക്കോട് എന്നിവിടങ്ങളിലായാണ് നടക്കുന്നത്.ഇതിനുപുറമെയായി കൊപ്പം ജി.എല്‍.പി സ്‌കൂള്‍,സുല്‍ത്താന്‍പേട്ട ജി.എല്‍.പി.എസ്,സെന്റ് സെബാസ്‌ററ്യന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍,ഫൈന്‍ ആര്‍ട്‌സ് ഹാള്‍ തരേക്കാട്,എന്നിവടങ്ങളിലും വേദികളുണ്ട്.സ്‌കൂളുകളിലെ ഹാളുകളില്‍ തന്നെയാണ് മിക്ക മല്‍സരങ്ങളും നടക്കുന്നത്.നാലു ദിവസത്തോളം നീളാറുണ്ടായിരുന്ന കലോല്‍സവം ഇത്തവണ രണ്ടു ദിവസമായി കുറക്കാന്‍ കഴിഞ്ഞത് മല്‍സരക്രമം വൃത്തിയായി ചിട്ടപ്പെടുത്തിയതു മൂലമാണ്.ഹൈസ്‌കൂള്‍,ഹയര്‍സെക്കന്ററി വിഭാഗത്തില്‍ നിന്നുമാത്രമാണ് മല്‍സരങ്ങള്‍ ഉള്ളത്.ഉദ്ഘാടന,സമാപനച്ചടങ്ങുകള്‍ ഒഴിവാക്കിയിരിക്കുകയാണ് ഇത്തവണ.മോയന്‍ എല്‍.പി സ്‌കൂളിലാണ് കലോല്‍സവത്തിനെത്തുന്നവര്‍ക്ക് ഭക്ഷണം ഒരുക്കിയിരിക്കുന്നത്.മല്‍സരങ്ങളുടെ റിസള്‍ട്ട് അതാത് ദിവസം വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.

പ്രോ്ര്രഗം കമ്മിറ്റി കണ്‍വീനര്‍
എം.ആര്‍.മഹേഷ്‌കുമാര്‍

തയ്യാറാക്കിയത്

നാംഷിത.എസ്


പ്ലാസ്റ്റിക്കിനെ പടിക്കു പുറത്തു നിര്‍ത്താന്‍ മോയന്‍സ് ഗേള്‍സ്

പാലക്കാട്:മോയന്‍സ് ഗേള്‍സ് സ്്കൂളിലെ എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് കലോല്‍സവ നഗരിയില്‍ പ്ലാസ്റ്റിക്കിനെതിരെ പടപൊരുതുകയാണ്.പ്രധാന വേദിയായ മോയന്‍സിലെ കോമ്പൗണ്ടിനകത്ത് പ്ലാസ്റ്റിക്കിനോട് ഗുഡ്‌ബൈ പറയിക്കുകയാണ് ഇവര്‍.പ്ലാസ്റ്റിക്കിന്റെ അവശിഷ്ടം എവിടെക്കണ്ടാലും അവര്‍ അത് പെട്ടെന്ന് നീക്കം ചെയ്യും.എന്‍.എസ്.എസ് നേതൃത്വത്തിലാണ് ഇവര്‍ പ്ലാസ്റ്റി് മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.മാത്രമല്ല ഗ്രീന്‍ പ്രോട്ടോക്കോല്‍ ബാധകമാക്കാന്‍ പരമാവധി പരിശ്രമിക്കുകയുമാണ് പ്രവര്‍ത്തനത്തിന്റെ ഭാഗം.മോയന്‍സിലെ അധ്്യാപകരായ ഇന്ദിരട്ടീച്ചറുടെയും ബിജു സാറിന്‍രെയും മേല്‍നോട്ടത്തിലാണ് ഈ ജോലികള്‍ വിദ്യാര്‍ത്ഥികള്‍ ഏറെറടുത്തു നടത്തുന്നത്.കലോല്‍സവത്തിന്റെ ആദ്യ ദിനത്തില്‍ പ്ലാസ്്റ്റിക് കുപ്പികള്‍ പെറുക്കിയും മിഠായി കടലാസ് ഒഴിവാക്കിയും ഐസ്‌ക്രീം കപ്പുകള്‍ നീക്കം ചെയ്തുമാണ് ഇവര്‍ പ്ലാസ്റ്റിനെ കലോല്‍സവവേദിയില്‍ നിന്നും തുരത്തിയത്.




സബാഷ്...മേക്കപ്പ്മാന്‍ സുഭാഷ്

പാലക്കാട്:മേക്കപ്പ്മാന്‍ സുഭാഷിന് ചമയമെന്നത് വെറുമൊരു ജോലി മാത്രമല്ല.മറിച്ച് കലയോടുള്ള ആത്മ സമര്‍പ്പണം കൂടിയാണ്.15 വര്‍ഷ്തതോളമായി മേക്കപ്പ് രംഗത്തെ സജീവസാന്നിധ്യമായ സുഭാഷ് വയനാട് മാനന്തവാടി സ്വദേശിയാണ്.ആലത്തൂര്‍ ബി.എസ്.എസ്.ഗുരുകുലം ഹയര്‍സെന്ററി സംഘത്തോടൊപ്പമാണ് സുഭാഷ് എ്തതിയിരിക്കുന്നത്.ചെറുപ്പം മുതലേ കലയോടുള്ള ആരാധനയാണ് ഇ്പപോള്‍ അദ്ദേഹത്തെ തന്റെ ഇഷ്ട മേഖലയായ ചമയരംഗത്തേക്ക് നയിച്ചത്.ചെറുപ്രായം മുതലേ ശാസ്ത്രീയ നൃത്തം പഠിച്ച അദ്ദേഹം ഉപജില്ലാ ജില്ലാതല മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

ഭവ്യ.കെ.യു
ബേബി ഷെറീന
ആതിര സുരേഷ്
ബിബിന സബാസ്റ്റ്യന്‍
ഫോട്ടോ:ശരത്.ബി.യു

ദാ..ഇവിടെയാണ് ഭക്ഷണം

പാലക്കാട്:ഭക്ഷണശാല പ്രവര്‍ത്തിക്കുന്നത് മോയന്‍സ് ജി.എല്‍.പി സ്‌കൂളിലാണ്.മോയന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന്  എതിര്‍വശത്തുള്ള ഭക്ഷണശാലയില്‍ എല്ലാവര്‍ക്കും കൃത്യമായി എത്തിച്ചേര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.പാലക്കാട് സ്വദേശി മുരളിയുടെ നേതൃത്വത്തിലുള്ള എട്ടംഗങ്ങളടങ്ങുന്ന സംഘമാണ് രണ്ടു ദിവസവും ഭക്ഷമമൊരുക്കുക.സാമ്പാര്‍,രസം,ഓലന്‍,കാബേജ് തോരന്‍,നേന്ത്രക്കായയും പയറും കൂട്ടിയുള്ള ഉപ്പേരി,അച്ചാര്‍ എന്നിവ മാത്രമുള്ള ലഘു വിഭവങ്ങള്‍ മാത്രമേയുള്ളൂ.പായസം ഇല്ല.ഉച്ചക്ക് മാത്രമേ ഭക്ഷം ഉള്ളൂ.പത്തു വര്‍ഷമായി പാചകമേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് മുരളിയും സംഘവും.നാളെ ഉച്ചക്ക് പച്ചടി,കൂട്ടുകറി ഉപ്പേരി,സാമ്പാര്‍ എന്നിവയാണ് വിഭവങ്ങള്‍.

260 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടുതല്‍ പേര്‍ വരുന്നതിനനുസരിച്ച് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും.ഇന്ന് 3000 പേര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാവുന്നത്.

മോയന്‍സ് എല്‍.പി.സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന പാചകപ്പുരയില്‍ ഭക്ഷണം തയ്യാറാക്കുന്ന മുരളിയും സംഘവും


കലോല്‍സവത്തിിന്റെ ആദ്യദിനം ഉച്ചക്കുള്ള ഭക്ഷണം തയ്യാറാവുന്നു

ണം

പി.എം.ജി.എച്ച്.എസ്.എസിലെ തുഞ്ചത്തെഴുത്തച്ഛന്‍ വേദി.സംഘഗാനം,ദേശഭക്തിഗാനം എന്നീ മല്‍രങ്ങള്‍ ഇവിടെയാണ് നടക്കുന്നത്

പി.എം.ജിയിലെ കലാമണ്ഡലം സത്യഭാമ വേദി.മോഹിനിയാട്ടം കേരളനടനം മല്‍സരങ്ങല്‍ ഇവിടെ നടക്കുന്നു

ള്‍

റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ സുരക്ഷാജോലിക്കായി പി.എം.ജി.എച്ച്.എസ്.എസില്‍ നിയോഗിക്കപ്പെട്ട പോലീസുകാര്‍ .മോയന്‍സ് സ്‌കൂളില്‍ ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍.20 വേദികളിലും കൂടിയായി 98 പോലീസുകാരാണ് സുരക്ഷാ ജോലിക്ക് എത്തിയിട്ടുള്ളത്.23 വനിതാ പോലീസും 69 പുരുഷ പോലീസുകാരുമുണ്ട്.പി.എം.ജിയില്‍ 15,ഒലവക്കോട് എം.ഇ.എസില്‍ 13,ഫൈനാര്‍ട്‌സ് തരേക്കാട് വേദിയില്‍ 6,ജി.എല്‍.പി.എസ് കൊപ്പം 7,ഗവണ്‍മെന്റ് എല്‍.പി.എസ് 8,ബി.ഇ.എം.എച്ച.എസ്.എസ് 11,ജി.എല്‍.പി.എസ് സുല്‍ത്താന്‍ പേട്ട 10,സെന്റ് സെബാസ്റ്റ്യന്‍ 9,എന്നിങ്ങനെയാണ് പോലീസ് വിന്യാസം.

കുട്ടിപ്പോലീസ് :മോയന്‍സ് സ്‌കൂളിലെ എസ്.പി.സി അംഗങ്ങള്‍ ഫോട്ടോ:അന്‍സില്‍ ഹനീഫ്

ഫോട്ടോ:മുഹമ്മദ് അല്‍ഫാസ്
വിവരശേഖരണം - ഏബിള്‍.എം.സി

മൊത്തം

സുരക്ഷയൊരുക്കാന്‍ ഇവര്‍
വ്യത്യസ്തനാമൊരു പോലീസുകാരന്‍
ബിനു അഭിനയിച്ചത് എട്ടോളം സിനിമകളില്‍


പാലക്കാട്: കോട്ടയം ജില്ലയിലെ കുറുപ്പന്തറ സ്വദേശി ബിനു വെറുമൊരു പോലീസുകാരന്‍ മാത്രമല്ല.എട്ടോളം സിനിമകളില്‍ അഭിനയിച്ച നല്ലൊരു അഭിനേതാവു കൂടിയാണ്.പോലീസുകാരനായിരിക്കുമ്പോഴും കലാപ്രവര്‍ത്തനങ്ങളെ ഒപ്പം കൊണ്ടു പോകാന്‍ കഴിയുന്നുവെന്ന് ബിനു പറയുന്നു.പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് അദ്ദേഹം.മാര്‍ക്ക് ആന്റണി,പോളി ടെക്‌നിക്,എ.ടി.എം,ലോര്‍ഡ് ലിവിംഗ് സ്റ്റണ്‍,കുട്ടന്‍പിള്ളയുടെ ശിവരാത്രി,ഒടിയന്‍ എന്നീ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്.സിനിമയില്‍ അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല,നല്ലൊരു മോട്ടിവേററര്‍ കൂടിയാണ് ബിനു.ജനമൈത്രി ഓഫീസറാണ്.ലഹരി വിരുദ്ധ ക്ലാസ്സുകള്‍ എടുക്കാറുണ്ട്.ഒരു പോലീസുകാരന്‍ എന്ന നിലയിലും കലാകാരന്‍,മോട്ടിവേറ്റര്‍ എന്ന നിലയിലും അദ്ദേഹം തിളങ്ങുകയാണ്.പാലക്കാട് മെയന്‍സി സ്‌കൂളില്‍ സുരക്ഷാ ജോലിയുടെ ഭാഗമായാണ് അദ്ദേഹം എത്തിയിട്ടുള്ളത്.

ബിബിന സെബാസ്റ്റിയന്‍
അന്‍സില്‍ ഹനീഫ്

മോയന്‍സ് സ്‌കൂളിലെ രണ്ടാം വേദിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം നാടന്‍പാട്ട് മല്‍സരത്തില്‍ ആലത്തൂര്‍ ജി.ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടന്‍പാട്ട് - ഫോട്ടോ:മുഹമ്മദ് അല്‍ഫാസ്

ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യം മോയന്‍സിലെ ഒന്നാം വേദിയില്‍ അവതരിപ്പിച്ച ആനക്കര എച്ച്.എസ്.എസിലെ ശ്രീലക്ഷ്മി കരിമ്പടൈംസിനുവേണ്ടി വേദിക്കു പുറത്ത് പോസ് ചെയ്തപ്പോള്‍ ഫോട്ടോ:ബിബിന സെബാസ്റ്റിയന്‍


കലോല്‍സവത്തിന്റെ
പാലക്കാടന്‍ മോഡല്‍

മികവിന്റെ മാത്രമല്ല ഒട്ടനവധി മാതൃകകളുടെ വിജയം കൂടിയാണ് ഈ മേള എന്ന് പറയേണ്ടിയിരിക്കുന്നു.മല്‍സരങ്ങളുടെ നിലവാരവും ആവേശവും ഒട്ടും ചോരാതെ  ചെലവു ചുരുക്കി ഒരു മേള നടത്തുക എന്നത് ഒരു വെല്ലുവിളിയായിരുന്നു സംഘാടക സമിതിക്ക്.പക്ഷേ വളരെ ഭംഗിയായി ആ കൃത്യം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞുവെന്നത് വലിയ കാര്യമാണ്.കലോല്‍സവ വിജയത്തിന്റെ ഒരു പാലക്കാടന്‍ മോഡല്‍ ഈ മേള മുന്നോട്ടു വെക്കുന്നു എന്നു പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിപരമാവില്ല.സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സ്ഥിരതയാര്‍ന്ന മികവ് പ്രദര്‍ശിപ്പിക്കുന്ന ജില്ല എന്ന നിലക്ക് പാലക്കാടിന്റെ മേള എല്ലാ വര്‍ഷങ്ങളിലും ശ്രദ്ധേയമാകാറുണ്ട്.എന്നാല്‍ ഇത്തവണ അത് ഒരു പടികൂടി കടന്ന് മല്‍സര ഇനങ്ങളുടെ അവതരണമികവില്‍ മാത്രമല്ല,കലോല്‍സവ നടത്തിന്റെ ഉദാത്തമാതൃക സൃഷ്ടിക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്.5200 വിദ്യാര്‍ത്ഥികളും അതിന്റെ ഭാഗഭാക്കായി വരുന്ന ഒഫീഷ്യല്‍സും രക്ഷിതാക്കളും എസ്‌കോര്‍ട്ടിംഗ് അധ്യാപകരും പിന്നെ പലയിടങ്ങളില്‍ നിന്നായി വന്നെത്തുന്ന കാണികളും സംഗമിക്കുന്ന വേദിയാണിത്.നഗരഹൃദയത്തിലെ പ്രധാന വേദി ഒരു മൊബിലിറ്റി ഹബ്ബായി പ്രവര്‍ത്തിച്ച് മറ്റു വേദികളെ വിദഗ്ദ്ധമായി കോര്‍ഡിനേറ്റ് ചെയ്യുക എന്ന ദൗത്യം കയ്യടക്കത്തോടെയും അച്ചടക്കത്തോടെയും നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു.ഒരുപക്ഷേ ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കാം ഇത്രയധികം വ്യത്യസ്ത സ്‌കൂളുകളില്‍ ജില്ലാകലോല്‍സവം സംഘടപ്പിക്കേണ്ടി വരുന്നത്.നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അത് മുന്‍കൂട്ടി കാണുകയും എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ കഴിഞ്ഞിരിക്കുന്നു.മല്‍സരങ്ങള്‍ അധികം വൈകാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും മല്‍സരഫലങ്ങള്‍ കൃത്യമായി പ്രസിദ്ധപ്പെടുത്തിയതും് പ്രോഗ്രാം കമ്മിറ്റിയുടെ ചിട്ടയായ പ്രവര്‍ത്തനം മൂലമാണ്.

മറ്റൊരു എടുത്തു പറയേണ്ട സംഗതി എല്ലാ വേദികളിലും പുലര്‍ത്തുന്ന ഹരിതപെരുമാറ്റച്ചട്ടമാണ്.പ്ലാസ്റ്റിക്കിനോട് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയ ഹരിത വളണ്ടിയേഴ്‌സ് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.ഭക്ഷണശാലയിലെ തിരക്ക് നിയന്ത്രിക്കാനും സമയത്ത് വിതരണം ചെയ്യാനും പൂര്‍ത്തിയാക്കാനും കഴിഞ്ഞത് സംഘാടനമികവിന്റെ മറ്റൊരു അധ്യായമാണ്.

കാണികളുടെ എണ്ണത്തില്‍ ഒട്ടും കുറവു വന്നിട്ടില്ലെന്നു തന്നെയാണ് ഈ കലോല്‍സവവും സൂചിപ്പിക്കുന്നത്.മല്‍സരാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും മാത്രമല്ല  കൗമാര പ്രതിഭകളുടെ മിന്നലാട്ടം തെളിയുന്ന വേദികളുടെ തുടിപ്പ് നേരില്‍ അറിയാന്‍ എത്തിച്ചേര്‍ന്നത്.അവരില്‍ യഥാര്‍ത്ഥ കലോപാസകരുണ്ടായിരുന്നു.ഒട്ടനവധി സാംസ്‌കാരിക പ്രവര്‍ത്തകരുണ്ടായിരുന്നു. വിക്ടോറിയയും ചെമ്പൈ മ്യൂസിക് കോളേജും മോയന്‍ സ്‌കൂളും ഉള്‍പ്പെടുന്ന പാലക്കാടിന്റെ കള്‍ച്ചറല്‍ കോറിഡോര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഇടങ്ങളില്‍ രണ്ടു ദിനം ജില്ലയുടെ കലാകൗമാരത്തിന്റെ  സംഗമസ്ഥാനമായി പരിണമിക്കപ്പെട്ട പ്രദേശത്ത രചിക്കപ്പെട്ടത്്  വേറിട്ടൊ ചരിത്രാധ്യായം തന്നെയാണ്.

ഈ കലോല്‍സവത്തിന്റെ റിപ്പോര്‍ട്ടിംഗിന് കരിമ്പ ടൈംസ് പോലൊരു പഠനപത്രത്തിന് പ്രവര്‍ത്തിക്കാന്‍ സൗകര്യം ഒരുക്കിത്തന്ന ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.യു.പ്രസന്നകുമാരി,ഹയര്‍സെക്കന്ററി ജില്ലാ കോര്‍ഡിനേറ്ററും കരിമ്പ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ.കുഞ്ഞുണ്ണി,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.ആര്‍.മഹേഷ്‌കുമാര്‍,മോയന്‍ ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ അനില്‍ സാര്‍ എന്നിവര്‍ക്കും ഞങ്ങളുടെ ഈ സംരംഭത്തിന് എല്ലാ പിന്തുണയും അറിയിച്ച കരിമ്പ ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചര്‍ക്കും കൃതജ്ഞത അറിയിക്കുന്നു.കലോല്‍സവത്തിന്റെ
പാലക്കാടന്‍ മോഡല്‍

കലോല്‍സവം നടക്കുന്ന മറ്റു വേദികളിലെല്ലാം ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് രംഗത്തിറങ്ങിയിട്ടുണ്ട്.