Monday, November 27, 2017

കരിമ്പ ടൈംസ് ഉപജില്ലാ കലോല്‍സവ പതിപ്പ് പി.ഉണ്ണി എം.എല്‍.എ ഹയര്‍സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്ററും കരിമ്പ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ.കുഞ്ഞുണ്ണിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

തച്ചമ്പാറക്ക് ഉത്സവരാവുകള്‍

മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിന് തുടക്കമായി


തച്ചമ്പാറ:മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിന്റെ സ്‌റ്റേജ് മത്സരങ്ങള്‍ക്ക് തച്ചമ്പാറ ദേശബന്ധു ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി.മണ്ണാര്‍ക്കാട് എ.ഇ.ഒ എം.രാജന്‍ പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ചത്.കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം വൈകിട്ട് നാലിന് ഒറ്റപ്പാലം എം.എല്‍.എ പി.ഉണ്ണി നിര്‍വ്വഹിക്കും.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍ ചടങ്ങില്‍ അധ്യക്ഷനായിരിക്കും.ഒന്നാം ദിവസമായ ഇന്ന് 17 വേദികളിലായാണ് മത്സരം.31 ഇനങ്ങളില്‍ ഇന്ന് മത്സരങ്ങള്‍ നടക്കും.മുഖ്യ വേദിയായ ഓറിയോണില്‍ യു.പി.വിഭാഗം കുച്ചുപ്പുടി മത്സരങ്ങളോടെയായിരുന്നു തുടക്കം.രണ്ടാം വേദിയായ റീഗലില്‍ എല്‍.പി,യു.പി വിഭാഗത്തിന്റെ ലളിതഗാനം മത്സരം ആരംഭിച്ചു.മറ്റു സ്റ്റേജുകളായ വേദി മൂന്നില്‍ എച്ച.എസ്.എസ് വിഭാഗത്തിന്റെ മൂകാഭിനയം,യു.പി.വിഭാഗത്തിന്റെ നാടകം എന്നിവയാണ് നടക്കുന്നത്.സ്റ്റേജ് നാലില്‍ ഹൈസ്‌കൂള്‍,ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ വൃന്ദവാദ്യം,എല്‍.പി,യു.പി,എച്ച്.എസ് ഭരതനാട്യം എന്നിവ നടക്കുന്നു.ആദ്യ ദിവസമായ ഇന്ന് 17 വേദികളില്‍ മത്സരം നടക്കുമെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വേദികളുടെ എണ്ണം കുറയും,.

കലോല്‍സവത്തിന് വിപുലമായ ഒരുക്കങ്ങള്‍


ആദ്യ ദിവസമായ ഇന്ന് കലോത്സവവേദിയായ തച്ചമ്പാറ സ്‌കൂളിലേക്ക് രാവിലേ മുതല്‍തന്നെ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഒഴുക്കായിരുന്നു.ക്രമസമാധാന പാലനത്തിനായി പോലീസ് സേനയുടെ സഹായവും ഉണ്ട്.കലോത്സവത്തിനായി വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പ്രധാന ഗേറ്റിനു സമീപം ദേശബന്ധു സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റ്  ഒരുക്കിയിട്ടുണ്ട്.മുഖ്യ വേദിക്കു സമീപത്തായി സൗജന്യകുടിവെള്ള വിതരണം,ഹെല്‍ത്ത് കൗണ്ടര്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു. പ്രധാന സ്‌റ്റേജിനു മുന്‍വശം ഇരുനൂറിലധികം കാണികള്‍ക്കിരിക്കാനായി ഇരൂനൂറിലധികം ഇരിപ്പിടങ്ങളുണ്ട്.തച്ചമ്പാറ-കാഞ്ഞിരപ്പുഴ റോഡിലെ കെ.ജി.എം ഓഡിറ്റോറിയത്തിലാണ് ഭക്ഷണസൗകര്യം ക്രമീകരിച്ചിട്ടുള്ളത.സ്‌കൂളിലെ എന്‍.എസ്.എസ്,എന്‍.സി.സി,സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്,റെഡ്‌ക്രോസ് വളണ്ടിയര്‍മാരുടെ സേവനം കലോല്‍സവവേദിയിലെ എല്ലാ സ്‌റ്റേജിനു സമീപത്തും ലഭ്യമാക്കിയിട്ടുണ്ട്.

മാര്ഗംകളിയുടെ മാര്‍ഗേ കരിമ്പ

എ ഗ്രേഡും ഒന്നാം സ്ഥാനവും


കരിമ്പ ഗവണ്‍മെന്റ് ഹയര്‍ക്കണ്ടറിയിലെ മാര്‍ഗ്ഗംകളി ടീം


തച്ചമ്പാറ:ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ മാര്‍ഗംകളി മല്‍സരത്തില്‍ കരിമ്പ ഗവണ്‍മെന്റ് ഹയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികല്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.പ്ലസ് വണ്‍ വിദ്യാര്ത്ഥി അനിപമയുടെ നേതൃത്വത്തിലുള്ള സംഘമാണ്മാര്‍ഗ്ഗംകളി അവതരിപ്പിച്ചത്.കൃത്യമായ പരിശീലനത്തിന്റെ പിന്‍ബലത്തിലാണ് വിജയിക്കാന്‍ കഴിഞ്ഞത്.ക്രിസ്ത്യന്‍ കലാരൂപങ്ങളില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് മാര്‍ഗ്ഗംകളി.വിശുദ്ധ തോമാശ്ലീഹായുടെ പാരമ്പര്യം ഉള്‍്‌ക്കൊണ്ട് നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന കലാരൂപം കൂടിയാണിത്.ഏഴു പേരടുന്ന സംഘമാണ് കരിമ്പയുടെ ടീമില്‍ ഉണ്ടായിരുന്നത്.വിശുദ്ധ തോമാശ്ലീഹ എ.ഡി 52ല്‍ കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് മാര്‍ഗ്ഗംകളിയുടെ ഇതിവൃത്തം.

                                                                                                     


                                    -ലോവിസ് ജോയ്
                                    -ശില്‍പ്പ സൈമണ്‍

ഐതിഹ്യപ്പെരുമയില്‍ പൂരക്കളി

തച്ചമ്പാറ:ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൊറ്റശ്ശേരി അവതരിപ്പിച്ച പൂരക്കളി ശ്രദ്ധേയമായി.ഹയര്‍സെക്കണ്ടറിയിലെ അമല്‍കൃഷ്ണയും സം 
ഘവുമാണ് പൂരക്കളി അവതരിപ്പിച്ചത്.വടക്കന്‍ കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ മാത്രം കാണപ്പെടുന്ന കളിയാണിത്.കേരളത്തിലെ തിയ്യ സമുദായത്തില്‍പെട്ടവര്‍ നടത്തുന്നു.ശ്രീലങ്കയിലെ കലാരൂപവുമായി ഇതിന് സാദൃശ്യമുണ്ട്. കുമാരസംഭവത്തിലെ കഥയില്‍ ശിവന്‍ കാമദേവനെ ചുട്ടു ചാമ്പലാക്കി.കാമദേവന്‍ ഇല്ലാതായപ്പോള്‍ ദേവന്‍മാരുടെ ശക്തി തിരിച്ചെടുക്കാന്‍ കളിച്ച കളിയാണിതെന്നാണ് ഐതിഹ്യ
                                                                                               -അശ്വിന്‍.കെ.എം

യക്ഷഗാനം അവതരിപ്പിക്കാന്‍ എം.ഇ.ടി മാത്രം


കാസര്‍കോട് ജില്ലയിലെ കുമ്പള എന്ന നാട്ടില്‍ നിന്നാണ് യക്ഷഗാനത്തിന്റെ ഉത്ഭവം.പാര്‍ത്ഥിസുഭന്‍ ആണ് ഇതിന്റെ ഉപജ്ഞാതാവ്.യക്ഷഗാനത്തിന്റെ പുരാണ കഥാവസ്തുവായ മഹാഭാരതം,രാമായണം,ദേവീ ഭാഗവതം തുടങ്ങിയവയില്‍ നിന്നെല്ലാം എടുത്തതാണ് ഇതിലെ കഥാസാരം.എം.ഇ.ടി സ്‌കൂളില്‍ നിന്ന് ഏഴംഗ സംഘം അവതരിപ്പിച്ച കഥാതന്തു രാമായണത്തില്‍ നിന്നെടുത്ത ഇന്ദ്രജിത്ത് വധമാണ്.പതിനാലു വര്‍ഷം അയോധ്യയില്‍ നിന്ന് വനവാസത്തിന് ശ്രീരാമന്‍ പോകുന്നു.വഴിമധ്യേ ദുഷ്ടനായ രാവണന്‍ സീതയെ അപഹരിക്കുന്നു.ശ്രീരാമന്റെയും രാവണന്റെയും ഭടന്മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നു.രാവണന്‍ പരാജയപ്പെടുന്നു.അപ്പോള്‍ ഇന്ദ്രജിത് വന്ന് ദുഖിതനായ അച്ഛനെ ശ്രീരാമനെ തോല്‍പ്പിച്ച് വിജയം കൈവരിക്കാം എന്ന് വാക്കു നല്‍കുന്നു..ആ യുദ്ധത്തില്‍ ലക്ഷ്മണന്‍ ഇന്ദ്രജിത്തിനെ വധിക്കുന്നു.ഇതാണ് എം.ഇ.ടി സ്‌കൂളില്‍ നിന്ന് അവതരിപ്പിച്ച യക്ഷഗാനത്തിന്റെ കഥാതന്തു.ഈശ്വര്‍ഭട്ട്,വിദ്യാറാണി എന്ന കലാകാരന്‍മാരുടെ കീഴിലാണ് എം.ഇ.ടി സംഘം യക്ഷഗാനം അവതരിപ്പിച്ചത്.

                                                                                                                    ഭവ്യ.കെ.യു
                                                                                                            സൂര്യമോള്‍.കെ

കലോല്‍സവവേദിയില്‍ കൈത്താങ്ങുമായി വെല്‍ഫെയര്‍ കമ്മിറ്റി


കലോല്‍സവ ദിനങ്ങളില്‍ മൂന്നു ദിവസവും കുട്ടികള്‍ക്ക് ആശ്വാസമായി വെല്‍ഫെയര്‍ കമ്മിറ്റി.എല്ലായിടത്തും തിളപ്പിച്ചാറ്റിയ കുടിവെള്ളം വിതരണം ചെയ്തുകൊണ്ടും മുഖ്യവേദികളില്‍ സംഭാരം വിതരണം ചെയ്തുകൊണ്ടും വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രീതി പിടിച്ചുപറ്റി.മൂന്നു ദിവസങ്ങളിലും കലോല്‍സവത്തിനെത്തുന്നവര്‍ക്ക് മെഡിക്കല്‍ സംവധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.സി.ഹനീഫയാണ് കണ്‍വീനര്‍.

                                                                                       

   -ബിബിന സെബാസ്റ്റ്യന്‍

ട്രോഫികള്‍ പറയട്ടെ വിജയത്തിന്റെ കഥകള്‍

വ്യക്തിഗത ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത് 885 മെമന്റോകളാണ്


തച്ചമ്പാറ:തൃശ്ശൂര്‍ പൂരത്തിന്റെ തലേന്നാള്‍ ഒരുക്കുന്ന ആനച്ചമയപ്രദര്‍ശനത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട് കലോല്‍സവനഗരിയിലെ ട്രോഫികളുടെ പ്രദര്‍ശനം.വിജയത്തിന്റെ പ്രതീകങ്ങളായി നമ്മുടെ ചില്ലലമാരകളില്‍ ഇടം പിടിക്കാന്‍ ഓരോ ട്രോഫികളും പോകുന്നതിനു മുന്‍പ്് അവയെ നമുക്കു ഒന്നിച്ച് ഒരു കുടക്കീഴില്‍ കാണിച്ചു തരാന്‍ അവസരമൊരുക്കുകയാണ് ട്രോഫി കമ്മിറ്റി.വ്യക്തിഗത ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത് 885 മെമന്റോകളാണ്.124 എവര്‍ റോളിംഗ് ട്രോഫിയും ഏര്‍്പപെടുത്തിയിട്ടുണ്ട്.ഇതിനു പുറമെ ഇന്ദിര ടച്ചറുടെ ഓര്‍മ്മക്കായുള്ള ട്രോഫി,കല്ലടിക്കോട് ലയണ്‍സ് ക്ലബ്ബിന്റെ വക,വ്യാപാരി വ്യവസായി തച്ചമ്പാറ യൂണിറ്റിന്റെ ട്രോഫിയുടെ അഞ്ചു ട്രോഫി എന്നിവയും പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.ഹിന്ദി അധ്യാപകനായ പി.എസ്.രാമചന്ദ്രനാണ് ട്‌പോഫി കമ്മിറ്റിയുടെ കണ്‍വീനര്‍.മുഖ്യ വേദിക്കു സമീപത്തെ ക്ലാസ്സ്് റൂമിലാണ് ട്‌പോഫികളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.

ലോവിസ് ജോയ് ( എച്ച് -ടു)

തല്‍സമയ പത്രമിറക്കി ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍

നാലു പേജ് പത്രത്തിന്റെ അച്ചടി ബഹുവര്‍ണകളറില്‍ ആയിരം കോപ്പി വീതം




കല്ലടിക്കോട്:മണ്ണാര്‍ക്കാട് ഉപജില്ലാ കലോല്‍സവ വേദിയില്‍ തല്‍സമയ പത്രമിറക്കി ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍.കരിമ്പ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളാണ് തച്ചമ്പാറ ദേശബന്ധു സ്‌കൂളില്‍ നടന്ന കലോല്‍സവത്തിന്റെ ഭാഗമായി മൂന്നു ദിവസവും കരിമ്പ ടൈംസ് എന്നു പേരിട്ട പത്രമിറക്കിയത്.നാലുപേജ് ബഹുവര്‍ണ്ണകളറില്‍ ആയിരം കോപ്പി വീതമാണ് ദിവസവും അച്ചടിച്ചത്.രാവിലെ നടന്ന പരിപാടികളുടെ വാര്‍ത്തകള്‍  വൈകുന്നേരമിറങ്ങുന്ന പത്രത്തില്‍  ഉള്‍പ്പെടുത്തിയിരുന്നു.മുപ്പത്തിനാല് വിദ്യാര്‍ത്ഥികളാണ് പത്രത്തിന്റെ റിപ്പോര്‍ടിംഗ് ജോലികള്‍ നിര്‍വ്വഹിച്ചത്.തുടര്‍ന്ന് വാര്‍ത്തകള്‍ എഡിറ്റു ചെയ്ത് കലോല്‍സവവേദിയില്‍ തയ്യാറാക്കിയ പ്രത്യേക ന്യൂസ് റൂമില്‍ പേജിനേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി പ്രിന്റ് ചെയ്യാനായി അയക്കുകയായിരുന്നു.പാലക്കാട്ടുള്ള പ്രസ്സിലാണ് അച്ചടി പൂര്‍ത്തിയാക്കി  ദിവസവും വൈകുന്നേരത്തോടെ പത്രമെത്തിച്ചത്.കലോല്‍സവനഗരിയിലും പുറത്തും വിദ്യാര്‍ത്ഥികള്‍ തന്നെ പത്രത്തിന്റെ വിതരണം ഏറ്റെടുത്തു.പ്രിന്‍സിപ്പല്‍ കെ.കുഞ്ഞുണ്ണി ചീഫ് എഡിറ്ററും ജേര്‍ണലിസം അധ്യാപകന്‍ കെ.ആര്‍.ബൈജു സ്റ്റാഫ് എഡിറ്ററും  ആഷ്‌ബെല്‍ സനേഷ് സ്റ്റുഡന്റ് എഡിറ്ററുമായിരുന്നു.

കരിമ്പ ടൈംസ് പത്രം

കരിമ്പ ടൈംസിന്റെ റിപ്പോര്‍ട്ടര്‍മാരായ വിദ്യാര്‍ത്ഥികള്‍

Saturday, November 25, 2017

35 വര്‍ഷത്തെ അനുഭവ പരിചയം ചമയപ്പുരയില്‍ ചമയങ്ങളില്ലാതെ മണികണ്ഠന്‍




തച്ചമ്പാറ:വെള്ളിനേഴി സ്വദേശി മണികണ്ഠന്‍ കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷമായി കേരളത്തിലെ കലോല്‍സവ വേദികളില്‍ സജീവമാണ്.ചമയപ്പുരയിലാണ് മണികണ്ഠന്റെ സാന്നിധ്യം.മണികണ്ഠന്‍ തച്ചമ്പാറയിലുമെത്തിയിട്ടുണ്ട്.വീണ്ടും ഒരു നിയോഗവുമായി.സംഘനൃത്ത വേദിയില്‍ നിന്നാണ് മണികണ്ഠന്‍ ഞങ്ങളോട് സംസാരിച്ചത്.വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലിചെയ്യുന്ന മണികണ്ഠന് തന്റെ ജോലിിയല്‍ ഒട്ടും മടുപ്പില്ല.കഥകളി വേഷക്കാര്‍ക്ക് വേണ്ടിയാണ് മണികണ്ഠന്‍ സ്ഥിരമായി ചമയം ചെയ്തിരുന്നത്.വെറും ചമയക്കാരന്‍ മാത്രമല്ല അദ്ദേഹം.സംഗീതവും അദ്ദേഹത്തിന്റെ കൈവശമുണ്ട്.പ്രസിദ്ധ മൃദംഗവിദ്വാന്‍ കുറുവട്ടൂര്‍ കൃഷ്ണ അയ്യര്‍,ഹാര്‍മോണിയം വാദകന്‍ അപ്പു മന്നാടിയാര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം മൂര്‍ത്തിടം കൃഷ്ണന്‍ നമ്പൂതിരിയുടെ കീഴിലാണ് കുറച്ചു നാള്‍ സംഗീതം അഭ്യസിച്ചത്.അതേസമയം ഒരു സംഗീതക്കച്ചേരി നടത്താന്‍ മാത്രം പ്രാവീണ്യം നേടിയില്ലെന്ന് മണികണ്ഠന് പരിഭവമുണ്ട്.അതിനിടെ കുട്ടികളുടെ നൃത്ത പരിപാടികള്‍്ക്കായി പാടിത്തുടങ്ങുകയും ചെയ്തു.മൂന്നു തലമുറകള്‍ക്കായി പാടാന്‍ കഴിഞ്ഞതിന്റെ അനുഭവപരിചയവും മണികണ്ഠന് ഉണ്ട്.ഇപ്പോള്‍ നടനം ആര്‍ട്‌സ് അമ്പലപ്പാറ എന്ന സ്ഥാപനവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

ഫസ്‌ന.എ
ആതിര.ടി.ബി


 ഒന്നാം വേദിക്കു സമീപത്തെ മേക്കപ്പ് റൂമില്‍ സംഘനൃത്തത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനിയെ മണികണ്ഠന്‍ മേക്കപ്പു ചെയ്യുന്നു

Sunday, November 19, 2017

തച്ചമ്പാറയില്‍ ഉപജില്ലാ കലോല്‍സവത്തിന് തല്‍സമയ പത്രവുമായി ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍

കരിമ്പ ടൈംസ് ബ്ലോഗും ഫേസ്ബുക്ക് പേജും ഇന്ന് മിഴിതുറക്കും


ദിവസവും ആയിരം കോപ്പി വീതം
റിപ്പോര്‍ട്ടിംഗിനായി മുപ്പതിലധികം വിദ്യാര്‍ത്ഥികള്‍
തച്ചമ്പാറ സ്‌കൂളില്‍ പ്രത്യേക ന്യൂസ് റൂം
അതാത് ദിവസത്തെ വാര്‍ത്തകളുമായി അന്നു തന്നെ പത്രം പുറത്തിറങ്ങുന്നു


കരിമ്പ:കരിമ്പ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളുടെ പഠനപത്രമായ കരിമ്പ ടൈംസ് തല്‍സമയം പുറത്തിറക്കുന്നു.തച്ചമ്പാറയില്‍ നവംബര്‍ 23,24,25 തിയ്യതികളില്‍ നടക്കുന്ന മണ്ണാര്‍ക്കാട് ഉപജില്ലാ കലോല്‍സവത്തിന്റെ ഭാഗമായാണ് മൂന്നു ദിവസവും പത്രമിറക്കുന്നത്.കലോല്‍സവ വാര്‍ത്തകള്‍,ചിത്രങ്ങള്‍,ജനപ്രിയ താരങ്ങളുടെ അഭിമുഖങ്ങള്‍,പ്രത്യേക ഫീച്ചറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ബഹുവര്‍ണ്ണ കളറില്‍  പത്രം അച്ചടിക്കുന്നത്്.എല്ലാ ദിവസവും വൈകിട്ട് അതാത് ദിവസത്തെ വാര്‍ത്തകള്‍ വായനക്കാര്‍ക്ക് കരിമ്പ ടൈംസിലൂടെ അറിയാം.

നാലു പേജുള്ള പത്രം ബഹുവര്‍ണ്ണകളറില്‍; എല്ലാ ദിവസവും ആയിരം കോപ്പി വീതം


കലോല്‍സവം നടക്കുന്ന മൂന്നു ദിവസവും ആയിരം കോപ്പി വീതമാണ് കരിമ്പ ടൈംസ് അച്ചടിക്കുക.34 പേരടങ്ങുന്ന റിപ്പോര്‍ട്ടിംഗ് ടീം വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനും അച്ചടിച്ച പത്രം വിതരണം ചെയ്യുന്നതിനും തയ്യാറായിക്കഴിഞ്ഞു.തച്ചമ്പാറ സ്‌കൂളില്‍ പ്രത്യേകം ക്രമീകരിച്ച ന്യൂസ് റൂമിലാണ് ന്യൂസ് ഡെസ്‌ക് പ്രവര്‍ത്തിക്കുക.15 വേദികളിലായി നടക്കുന്ന മല്‍സരങ്ങളുടെ വിവരങ്ങളും അതിനോടനുബന്ധിച്ച വാര്‍ത്തകളും അപ്പോള്‍ തന്നെ ശേഖരിച്ച്  വൈകുന്നേരത്തോടെ പത്രം ഇറക്കുക എന്ന ദൗത്യമാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തിട്ടുള്ളത്.

കരിമ്പ ടൈംസ് ആദ്യമായി പൊതു വായനാസമൂഹത്തിനു മുന്നിലേക്ക്

സ്‌കൂള്‍ തലത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കരിമ്പ ടൈംസ് ആദ്യമായാണ് പൊതു വായനാ സമൂഹത്തിനു മുന്നിലേക്ക് എത്തുന്നത്.സ്‌കൂളില്‍ ചുമര്‍ ന്യൂസ് പേപ്പറായി മാത്രം നിലനിന്നിരുന്ന കരിമ്പ ടൈംസ് പരസ്യ ദാതാക്കളുടെ സഹകരണത്തോടെയാണ് പൊതുജനങ്ങള്‍ക്കു മുന്നിലെത്തുന്നത്.പ്ലസ് ടു ഹ്യൂമാനിറ്റീസ് ക്ലാസ്സില്‍ നിന്ന് 20 പേരും പ്ലസ് വണ്‍ ക്ലാസ്സില്‍ നിന്ന് 13 പേരുമാണ് മൂന്നു ദിവസങ്ങളായി നടക്കുന്ന കലോല്‍സവ റിപ്പോര്‍ട്ടിംഗിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.ഉപജില്ലാ കലോല്‍സവവുമായി ബന്ധപ്പെട്ടു പുറത്തിറക്കുന്ന കരിമ്പ ടൈംസ് പ്രത്യേക പതിപ്പിന്റെ ചീഫ് എഡിറ്റര്‍ കരിമ്പ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.കുഞ്ഞുണ്ണിയാണ്.സ്റ്രാഫ് എഡിറ്റര്‍ അധ്യാപകന്‍ ബൈജു.കെ.ആറും കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ അധ്യാപകന്‍ പി.ഭാസ്‌കരനുമാണ്.അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ അധ്യാപകന്‍ എന്‍.വി.ജാഫര്‍ ആണ്. പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥി ആഷ്‌ബെല്‍ സനേഷ്  സ്റ്റുഡന്റ് എഡിറ്ററും അതേ ക്ലാസ്സിലെ എസ്.സുകന്യ സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്ററുമായി പ്രവര്‍ത്തിക്കും.എഡിറ്റോറിയല്‍ ബോര്‍ഡില്‍ അധ്യാപകരായ ടി.ബിജു,അനീസ് ഹസ്സന്‍,കെ.പി.ജമീല,ശ്രീജ,രാജി.സി.ആര്‍,സിന്തോള്‍.യു.എസ്,സീമ ചന്ദ്രന്‍ എന്നിവര്‍ പ്രവര്‍ത്തിക്കും.

കരിമ്പയില്‍ താളമിട്ട് കലാമണ്ഡലത്തില്‍ ചുവടുവെച്ച്..

2014 ല്‍ സബ്ജില്ലാ കലോല്‍സവത്തില്‍ കരിമ്പ ഗവണ്‍മെന്റ് ഹയര്‍സെക്കന്റി സ്‌കൂളിന് രണ്ടാം സ്ഥാനം നേടിത്തന്നതിനു പിന്നില്‍ അപര്‍ണ എന്ന വിദ്യാര്‍ത്ഥിയുടെ നൃത്തപ്രകടനങ്ങള്‍ക്ക് നിര്‍ണായകമായ പങ്കുണ്ടായിരുന്നു.തുടര്‍ന്ന് സംസ്ഥാനമേളയില്‍ കേരളനടനത്തില്‍ മികച്ച വിജയം നേടാനും കഴിഞ്ഞു.ഇപ്പോള്‍ കലാമണ്ഡലത്തില്‍ മോഹിനിയാട്ടത്തില്‍ ഡിഗ്രി കോഴ്‌സ് ചെയ്യുകയാണ് അപര്‍ണ.താന്‍ പഠിച്ച വിദ്യാലയത്തില്‍ കലാമല്‍സരങ്ങള്‍ക്ക് തിരിതെളിയുമ്പോള്‍ അപര്‍ണയുടെ മനസ്സു പറയുകയാണ്...ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം



കരിമ്പ: അര്‍പ്പണബോധമുളള ഒരു നര്‍ത്തകിയാണ് അപര്‍ണ.എന്നു പറഞ്ഞാല്‍ കലയോടും അതിന്റെ ചിട്ടകളോടും ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി അതിനെ പൂര്‍ണ്ണമനസ്സോടെ  ആരാധിക്കുന്നവള്‍.മാത്രമല്ല ഇനിയങ്ങോട്ട് നൃത്തത്തിലൂടെയാണ് എല്ലാം എന്നു വിശ്വസിക്കുന്നവള്‍.പത്താം ക്ലാസ്സുവരെ ഒരു ചടങ്ങിനായി നൃത്തം പഠിച്ച് അതു കഴിയുന്നതോടെ ഇനി ഞാന്‍ നൃത്തത്തിലേക്കില്ല എന്നു പ്രഖ്യാപിക്കുന്ന ചുരുക്കം ചിലരെങ്കിലുമുണ്ട് നമ്മുടെ നാട്ടില്‍.അത്തരക്കാര്‍ക്കിടയില്‍ ഒരപവാദമാണ് അപര്‍ണ.കുട്ടിക്കാലത്തു തന്നെ നൃത്തം ഉള്ളില്‍ ആവേശിച്ച് അതിനെ ഇപ്പോഴും പിന്തുടരുന്ന സ്വഭാവം.കരിമ്പയില്‍ പഠിക്കുമ്പോള്‍ സംഭവിച്ചതാണ് അപര്‍ണയുടെ ജീവിതത്തിലെ വഴിത്തിരിവുകളിലേറെയും.സ്‌കൂള്‍ കലോല്‍സവത്തില്‍ തുടങ്ങി സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ മികച്ച നേട്ടം വരെ ചെന്നെത്തുന്ന അപര്‍ണയുടെ വിജയഗാഥകള്‍ തിരിച്ചറിയുകയും അവളുടെ കഴിവുകളെ നിരന്തരം മിനുക്കിയെടുക്കുകയും  ചെയ്ത അധ്യാപകര്‍...സംസ്ഥാന കലോല്‍സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി എത്തിയപ്പോള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചവര്‍.സമ്മാനപ്പൊതിയുമായി ഓടിവന്ന സഹപാഠികള്‍.അവരോടൊക്കെയാണ് കടപ്പാട് എന്ന അപര്‍ണ പറയുന്നു.ഒപ്പം തന്റെ എല്ലാ കലാപഠനങ്ങളേയും അളവറ്റ് പിന്തുണച്ച വീട്ടുകാര്‍.രണ്ടു വര്‍ഷത്തിനുശേഷം താന്‍ പഠിച്ച വിദ്യാലയത്തില്‍ കലോല്‍സവത്തിന് വീണ്ടും തിരശ്ശീല ഉയരുമ്പോള്‍ അപര്‍ണയുടെ മനസ്സ് തുടിക്കുകയാണ്.ഇങ്ങോട്ടേക്കോടിയെത്താന്‍ ഒരിക്കല്‍ക്കൂടി ആ സ്‌റ്റേജില്‍ നാട്യത്തിന്റെ രസതന്ത്രം തീര്‍ക്കാന്‍...പക്ഷേ ഇപ്പോള്‍ അപര്‍ണ്ണ കലാമണ്ഡലത്തില്‍ നൃത്തപഠനത്തിന്റെ തിരക്കിലാണ്.പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേറ്റാല്‍  പാട്ടു സാധകം മുതല്‍ തുടങ്ങുകയാണ് നൃത്തപഠനം.ഉച്ചക്കുശേഷം നൃത്തത്തിലെ തിയറി ക്ലാസ്സ.പ്രഗത്ഭരായ നൃത്താധ്യാപകര്‍ നയിക്കുന്ന ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമായി അപര്‍ണ കരുതുന്നു.

മണിക്കശ്ശേരി മുള്ളത്തു പറമ്പില്‍ ചന്ദ്രന്‍-ജയന്തി ദമ്പതിമാരുടെ മകളായ അപര്‍ണ കുട്ടിക്കാലം തൊട്ടേ നൃത്തത്തില്‍ തല്‍പ്പരയായിരുന്നു.അങ്കണവാടി ടീച്ചറാണ് തന്റെ ഉള്ളിലെ നൃത്തക്കാരിയെ ആദ്യമായി തിരിച്ചറിഞ്ഞതെന്ന് അപര്‍ണ പറയുന്നു.ടീച്ചര്‍ പിന്നീട് രക്ഷിതാക്കളോട് ഇവളെ നൃത്തത്തിന് ചേര്‍ക്കണമെന്ന അഭ്യര്‍ത്ഥന നടത്തുകയായിരുന്നു.നാലാം ക്ലാസ്സുവരെ മണിക്കശ്ശേരി എ.യു.പി സ്‌കൂളില്‍ പഠനം.അപ്പോല്‍ തന്നെ നൃത്തത്തില്‍ അഭ്യസനം തുടങ്ങിയിരുന്നു.അഞ്ചു മുതല്‍ ഏഴു വരെ കല്ലടിക്കോട് എ.യു.പി സ്‌കൂളില്‍.തുടര്‍ന്നാണ് ഹൈസ്‌കൂള്‍.പ്ലസ്ടു പഠനത്തിനായി അപര്‍ണ കരിമ്പ സ്‌കൂളില്‍ എത്തിയത്.ജീവിതത്തില്‍ ഒരു ബ്രേക്ക് സംഭവിച്ചത് ഇവിടെ വെച്ചാണെന്ന് അപര്‍ണ ഓര്‍ക്കുന്നു.പഠനകാലത്ത് കോങ്ങാട് ശ്രീരാഗ നൃത്ത കലാലയത്തില്‍ നൃത്തത്തിന് ചേര്‍ന്നിരുന്നു.അശോകന്‍ മാഷും അദ്ദേഹത്തിന്റെ ഭാര്യ രാധാ അശോകനുമായിരുന്നു ഗുരുക്കള്‍.ഭരതനാട്യം,കേരളനടനം,നാടോടി നൃത്തം,മോഹിനിയാട്ടം എന്നീ ഇനങ്ങളിലായിരുന്നു പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.2014 ലെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കേരള നടനത്തിനാണ് അപര്‍ണ മികച്ച വിജയം നേടിയത്.ജില്ലാ തലത്തില്‍ എ ഗ്രേഡും ലഭിച്ചിരുന്നു.
കരിമ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2013-15 ബാച്ചിലെ കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു അപര്‍ണ.

മറ്റുള്ള കലാപഠനം പോലെയല്ല നൃത്ത പഠനമെന്ന് അപര്‍ണ ഉറച്ചു വിശ്വസിക്കുന്നു.അതിന് നിരന്തര സാധന ആവശ്യമാണ്.മാത്രമല്ല മനസ്സില്‍ ഉറച്ചുപോകുന്ന താളബോധവും ആവശ്യമാണ്.
കലാമണ്ഡലം സുജാതടീച്ചറെയാണ് അപര്‍ണ ഏറെ ആരാധിക്കുന്നത്.അവരടെ ക്ലാസ്സു പിന്തുണയും ഏറെ മുന്നോട്ടുപോകാന്‍ സഹായിക്കുമെന്ന് ഉറപ്പാണ്.

മോഹിനിയാട്ടമാണ് എനിക്ക് ഏറെ ഇണങ്ങുന്ന നൃത്തരൂപമെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.അതിന് കാരണവുമുണ്ട്.ലാസ്യപ്രധാനമായ മോഹിനിയാട്ടം ചെയ്യുമ്പോഴാണ് എന്നിലെ നര്‍ത്തകി പൂര്‍ണസ്വരൂപമാര്‍ജ്ജിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.ശരിയാണെന്ന് എനിക്കും തോന്നി.അതിനാല്‍ കലാമണ്ഡലത്തില്‍ മോഹിനിയാട്ടത്തില്‍ തന്നെ സ്‌പെഷലൈസ് ചെയ്യുകയാണ് ഇപ്പോള്‍.

സരിഗ ( H1 )
ആതിര.ടി.ബി (H1 )

സ്‌കൂള്‍ നാടകങ്ങള്‍ക്ക് സംഭവിക്കുന്നതെന്ത് മമറിമായമല്ല..ഇതാണ് യഥാര്‍ത്ഥ നടന്‍



നാടകരംഗത്തുനിന്നും സിനിമയിലേക്കെത്തിയ നടനാണ് മണികണ്ഠന്‍ പട്ടാമ്പി.എഴുപതോളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള മണികണ്ഠന്‍ മഴവില്‍ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന മറിമായം എന്ന സീരിയലില്‍ സത്യശീലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സ്‌കൂള്‍ കലോല്‍സവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കലാപ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം എച്ച് ടു വിദ്യാര്‍ത്ഥികളായ ആന്റു വര്‍ഗീസ്,മായ.കെ.ആര്‍ എന്നീ വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നു





ണികണ്ഠന്‍ പട്ടാമ്പി എന്ന സിനിമാനടനെയേ നമുക്കറിയൂ.എന്നാല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും അഭിനയത്തില്‍ ബിരുദമെടുത്ത് നാടകം തന്നെ ജീവിതമാക്കിയ ഒരു കാലത്തിന്റെ ഓര്‍മ്മകള്‍ ഉണ്ട് ഈ നടന്.ഇപ്പോള്‍ മഴവില്‍ മനോരമ ചാനലില്‍ സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മറിമായത്തിലെ സത്യശീലന്‍ നമ്മുടെയൊക്കെ മനസ്സില്‍ കടന്നുവരുന്നത് സാധാരണക്കാരന്റെ പരിദേവനങ്ങളുമായാണ്.അഭിനയത്തില്‍ സൂക്ഷ്മത പുലര്‍ത്തിയും സംഭാഷണത്തില്‍ ഹാസ്യത്തിന്റെ ചേരുവകള്‍ ഒളിപ്പിച്ചുവെച്ചും ഈ നടന്‍ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.നാട്ടിന്‍പുറത്തെ കലാസംഘങ്ങളിലും നാടകസംഘങ്ങളിലും മണികണ്ഠന്‍ പട്ടാമ്പിയുടെ സജീവസാന്നിധ്യം ഉണ്ടായിരുന്ന കാലത്തില്‍ നിന്നും തിരക്കുപിടിച്ച അഭിനയജീവിതത്തിലേക്കുള്ള ഈ യാത്രയെ അദ്ദേഹം രസകരമായി ഓര്‍മ്മപ്പെടുത്തുന്നു.ഒപ്പം നമ്മുടെ സ്‌കൂള്‍ നാടകങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന വിലയിരുത്തലും അദ്ദേഹം നടത്തുന്നു.

സ്‌കൂള്‍ നാടകങ്ങളിലൊക്കെ വളരെ സമകാലികമായി സംഭവിക്കുന്ന വിഷയങ്ങളൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട.് ഇതൊക്കെ നല്ല പ്രവണതകളാണ്.രാജ്യത്ത് സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളുടെ റിഫ്‌ളക്ഷനാണ് നാടകത്തിലൂടെയും സിനിമയിലൂടെയും കലാമാധ്യമങ്ങളിലൂടെയും പ്രതിഫലിക്കുന്നത്.ടെലിവിഷന്‍ പോലുള്ള മാധ്യമങ്ങള്‍ ജനങ്ങളുടെ കാഴ്ചയെയും ചിന്തയെയും സ്വാധീനിച്ചിട്ടണ്‌ടെങ്കില്‍പ്പോലും നാടകപ്രവര്‍ത്തകര്‍ക്ക് അവരുടേതായ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടു പോകാനുള്ള നാടകങ്ങള്‍ ഉണ്ടായി വരുന്നുണ്ട.് കുട്ടികളുടെ നാടകവേദിയില്‍ നിന്നൊക്കെ നല്ല രൂപത്തിലുള്ള ഇടപെടല്‍ ഉണ്ടാകുന്നു.

സ്‌കൂള്‍ ഓഫ് ഡ്രാമ

നാടകപഠനമെന്നത് അത്രവലിയ പ്രചാരത്തില്‍ വന്ന കാലഘട്ടത്തിലായിരുന്നില്ല സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നത്.വളരെ ചെറുപ്പത്തിലേ നാടകത്തോട് താത്പര്യം ഉണ് ടായിരുന്നു.കുട്ടിക്കാലത്ത് ഞാന്‍ നാട്ടിന്‍ പുറത്തെ നാടകസമിതികളിലൊക്കെ കുട്ടിയുടെ വേഷത്തില്‍ അഭിനയിച്ചിരുന്നു.സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നാടകം ത്‌നനെയായിരുന്നു പഠനവിഷയം.ഇന്ത്യക്കകത്തും പുറത്തുമുള്ള നാടകങ്ങളെക്കുറിച്ചും നാടക പ്രസ്ഥാനങ്ങളെക്കുറിച്ചും അവതരണരീതികളെക്കുറിച്ചും അറിയാന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനകാലം സഹായിച്ചു.ഈ പഠനകാലത്ത് ഒട്ടേറെ നാടകങ്ങളില്‍ അഭിനയിക്കാന്‍ അവസരം കിട്ടി.ക്ഷേക്‌സ്പിയറിയന്‍ നാടകങ്ങള്‍,മോഡേണ്‍ നാടകങ്ങള്‍ എന്നിവയിലൊക്കെ ഇ്കകാലത്ത്് അഭിനയിച്ചു.

സീരിയലുകള്‍

അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു തൊഴിലാണ്.എന്നാല്‍ അതോടൊപ്പം തന്നെ ഒരു കലാ പ്രവര്‍ത്തനവുമാണ്.ഞാനിതു രണ് ടുമായാണ് അഭിനയത്തെ കാണുന്നത്.സാധാരണ ടെലിവിഷന്‍ സീരിയലുകളില്‍ പ്രത്യേകിച്ച കല ഒന്നും ഇല്ല.എല്ലാവരും പറയുന്നപോലെത്തന്നെ മോശമാണ് എന്ന്ൊക്ക പറയുന്നുവെങ്കിലും അതു കാണുന്നവരുടെ എണ്ണവും കൂടുതലാണ്.എന്നിലെ ഒരു ആക്ടറെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല എന്നതുകൊണ് ടാണ് ഇത്തരം സീരിയലുകള്‍ തിരഞ്ഞെടുക്കാത്തത്.മറിമായം എന്ന സീരിയല്‍ വ്യത്യസ്തമാണ്.സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രശ്‌നങ്ങളാണ് ഓരോ എപ്പിസോഡിലും കാണിക്കുന്നത്.ഓരോ എപ്പിസോഡിലും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നുള്ളതും ഈ പരിപാടിയുടെ മേന്മയാണ്.

സ്‌കൂള്‍ പഠനകാലത്തെ കലോല്‍സവം

എന്റെ പഠനകാലത്ത് കലോല്‍സവങ്ങളില്‍ അങ്ങനെ സജീവമായി പങ്കെടുത്തിട്ടൊന്നുമില്ല.ചെറുപ്പം മുതല്‍ അഭിനയിക്കാനുള്ള കഴിവ് ഉണ്ടായിരുന്നതുകൊണ്ട് സുഹൃത്തുക്കളെയൊക്കെ  കൂട്ടി പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍  നാടകത്തില്‍  അഭിനയിക്കാറുണ്ടായിരുന്നു.കോളേജ് പഠനകാലത്തും നാടകം ഹരമായിരുന്നു.

നല്ല നടനാവണമെങ്കില്‍

മറ്റൊന്നും വേണ്ട.കോമണ്‍സെന്‍സ് മാത്രം മതി.കാരണം നല്ല നിരീക്ഷകനും ആവണം.ഓരോ ആളുകള്‍ക്കും ഓരോ സ്വഭാവസവിശേഷതയാണ്.അവരെങ്ങനെയാണ് പെരുമാറുന്നത്.ഓരോരുത്തര്‍ക്കും ഓരോ കഥയാണ്.അവരെ നിരീക്ഷിക്കണം.അത്തരത്തിലുള്ള ആളുകളെ കാണാനും നിരീക്ഷിക്കാനും കഴിയണം. അഭിനയിക്കുമ്പോള്‍ ഈ നിരീക്ഷണങ്ങളൊക്കെ വളരെ പ്രയോജനപ്പെടും.നല്ല നടനാവുക എന്നു പറഞ്ഞാല്‍ സത്യസന്ധനാവുക എന്നതാണ്.കഥാപാത്രത്തെ കൃത്യമായി മനനം ചെയ്തുകൊണ് ട് പഠിച്ചുകൊണ് ട് അത് തന്‍രെ സ്വന്തം അനുഭവമായി മാറ്റിക്കൊണ്ട് അഭിനയിക്കുമ്പോഴേ പ്രേക്ഷകന് അത് അനുഭവവേദ്യമാകൂ.നടന്റെ വിശ്വാസ്്യത അാള്‍ ഏതു രീതിയില്‍ അഭിനയിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.അഭിനയത്തിനകത്ത് ഒരിക്കലും വെള്ളം ചേര്‍ക്കരുത്.എന്റെ അഭിനയത്തില്‍ മറ്റാരുടെയെങ്കിലും സാദൃശ്യം തോന്നി എന്നു വന്നാല്‍ നടന്‍ എന്ന നിലയില്‍ അവിടെ ഞാന്‍ പരാജിതനാവുകയാണ്.

നാടകം,സിനിമ,സീരിയല്‍

അഭിനയം എന്നത് എല്ലായിടത്തും ആത്യന്തികമായി ഒന്നാണ്.നാടകമായാലും സിനിമയായാലും സീരിയലായാലും.പിന്നെ സിനിമ സാങ്കേതികത കൂടുതലുള്ള കലയായതിനാല്‍ അഭിനേതാവിന് അതിനനുസരിച്ച്  രീതിയില്‍ ചില വഴങ്ങിക്കൊടുക്കലുകള്‍ ആവശ്യമാണ്.നാടകത്തില്‍ അഭിനയിക്കുമ്പോള്‍ നൂറുശതമാനം സത്യസന്ധനാവുക എന്നതാണ് ഫീല്‍ ചെയ്യുക.

സിനിമ,ടി വി അനുഭവങ്ങള്‍

മണ്‍കോലങ്ങള്‍ എന്ന സിനിമയിലൂടെയാണ് തുടക്കം.ആദ്യമായി ഈ സിനിമയില്‍ തിരക്കഥയെഴുതി അഭിനയിച്ചു.അതിനുശേഷം വന്ന സിനിമകളേക്കാള്‍ ഏറ്റവും സംതൃപ്തി തന്നത് മണ്‍കോലങ്ങളിലെ വേഷമായിരുന്നു.എഴുപതോളം സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു.








പഠനനിലവാരവും ഭൗതിക സൗകര്യങ്ങളും മെച്ചപ്പെട്ടു




കല്ലടിക്കോട്:കരിമ്പ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ ഇല്ലായ്മകളില്‍ നിന്ന് മോചിപ്പിച്ച് പുത്തനുണര്‍വ്വ് നല്‍കിയിടത്താണ് പ്രിന്‍സിപ്പല്‍ കെ.കുഞ്ഞുണ്ണിയുടെ അക്കാദമിക് മികവും ഭരണനേതൃത്വവും നമ്മള്‍ കണ്ടറിയുന്നത്.വിജയശതമാനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഏറെ പിറകിലായിരുന്ന ഈ വിദ്യാലയത്തെ പതുക്കെപ്പതുക്കെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നതില്‍ അദ്ദേഹത്തിന് ചെറുതല്ലാത്ത പങ്കുണ്ട്.ആ അനുഭവസമ്പത്തിന്റെയും അക്കാദമിക് പരിചയത്തിന്റെയും കരുത്തിലാണ് ഹയര്‍സെക്കണ്ടറി ജില്ലാ കോര്‍ഡിനേറ്ററായി അദ്ദേഹം ഈയിടെ നിയമിതനായത്.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്ന ഔദ്യോഗിക പദവിക്കുപുറമെ മറ്റൊരു ചുമതല കൂടി  ഏറ്റെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം പിന്നിട്ട നാള്‍വഴികളും സ്‌കൂളിന്റെ ചരിത്രവും 'കരിമ്പ ടൈംസു'മായി പങ്കുവെക്കുന്നു.

    ' 2009ലാണ് ഈ സ്‌കൂളില്‍ എത്തുന്നത്.അന്ന് അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ  മോശമായിരുന്നു.പിന്നീട് ആ വര്‍ഷം  ജില്ലാ പഞ്ചായത്ത് 10 ക്ലാസ്സ് മുറികള്‍ നിര്‍മ്മിച്ചു നല്‍കി. ജില്ലാ പഞ്ചായത്തില്‍ നിന്നും വലിയ സഹായമാണ് ലഭിച്ചത്.പിന്നീട് ഗണ്യമായ രൂപത്തില്‍ സ്‌കൂളി്ല്‍ വികസനം വരാന്‍ തുടങ്ങി്.എം.എല്‍.എ ഫണ്ട് വഴി രണ്ടു ക്ലാസ്സ്മുറികളും പത്തു ലക്ഷം രൂപയും വിദ്യാലയത്തിന്റെ വികസനത്തിനായി ലഭിച്ചു.എം.പിയുടെ സഹായം കൊണ്ട് ഒരു ക്ലാസ്സ് മുറിയും നിര്‍മ്മിക്കാനായി.നാട്ടുകാരുടെ വലിയ പിന്തുണയും ഇതിനൊന്നാകെ ലഭിച്ചു.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സഹകരിച്ച് പോകാന്‍ കഴിഞ്ഞ കാലയളവില്‍ ശ്രമിച്ചിട്ടുണ്ട്.

സ്‌കൂളിന്റെ റിസള്‍ട്ട് പടിപടിയായി വര്‍ധിച്ചതാണ് മറ്റൊരു നേട്ടമായി ഞാന്‍ കാണുന്നത്.85 ശതമാനമായിരുന്നു 2009ലെ റിസള്‍ട്ട്.ഇതില്‍ നിന്ന് ക്രമേണ മാറ്റം ഉണ്ടാക്കാനായി.2012ലെ 96 ശതമാനം വിജയമാണ് സ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിസള്‍ട്ട്.പരിമിതമായ വിഭവം ഉപയോഗിച്ച് മികച്ച റിസള്‍ട്ട് എന്നതാണ് മറ്റു സ്‌കൂളുകളില്‍ നിന്ന് കരിമ്പയെ മികച്ചതാക്കുന്നത്.സ്‌കൂളില്‍ പഠിക്കുന്നവരില്‍ ഒരു വലിയവിഭാഗം സാധാരണക്കാരുടെ കുട്ടികളാണ്.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ വിജയശതമാനത്തില്‍ വന്ന ഈ സ്ഥിരത തെളിഞ്ഞു കാണാം. പരീക്ഷാ ഫലത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞതുകാരണം സമീപപ്രദേശങ്ങളിലെ കുട്ടികളൊക്കെ കരിമ്പയിലെ പ്രവേശനത്തിന് മുന്‍ഗണന നല്‍കുന്നു.സ്‌കൂളിന്‍പഠനത്തില്‍ മാത്രമല്ല പാഠ്യേതരപ്രവര്‍ത്തനങ്ങളിലും സ്‌കൂളിനെ മികച്ചതാക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. യുവജനോത്സവത്തിലും കായികമേളയില്ും പ്രവത്തിപരിചയമേളയിലും സംസ്ഥാനതല്ത്തില്‍ മല്‍സരിക്കാനും വിജയിക്കാനും കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല സ്‌കൂളില്‍ ഹ്യൂമാനിറ്റീസ് കോഴ്‌സ് കോഴ്‌സ് തിരഞ്ഞെടുത്തതും ഒരുപാട് കുട്ടികള്‍ക്ക് അഡ്മിഷന്‍ കിട്ടാന്‍ സഹായകമായി.തുടര്‍പഠനം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അവര്‍ക്ക് അവസരം നല്‍കി.വിദ്യാര്‍ത്ഥികളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനുതകുന്ന അടഅജ കോഴ്‌സ് തുടങ്ങിയതും കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ ആദ്യമായി എന്‍.എസ്.എസ്് യൂണിറ്റ് രൂപവല്‍ക്കരിച്ചതും അഭിമാനകരമായ നേട്ടങ്ങളായി..വരും വര്‍ഷങ്ങളില്‍ സ്റ്റുഡന്റ് പോലീസ് കാഡറ്റ്,സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് എന്നിവയുടെ യൂണിറ്റുകള്‍ രൂപവല്‍ക്കരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കും.

ഏറ്റവും പുതിയതായി ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.മൂന്നു ക്ലാ്സ്സ മുറികല്‍ നടത്താനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.ഹയര്‍സെക്കണ്ടറിയുടെ സയന്‍സ് ലാബുകള്‍ ഹൈസ്‌കൂള്‍ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.ഇനി പുതിയ കെട്ടിടത്തിലാകും ഇവ പ്രവര്‍ത്തിക്കുക.


പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷാകാലത്ത് പ്രത്യേക പരിശീലനം നല്‍കാറുണ്ട.എല്ലാറ്റിനുമുപരിയായി അധ്യാപകരുടെ പൂര്‍ണ്ണ സഹകരണവും ഉണ്ടാവാറുണ്ട്.


തയ്യാറാക്കിയത്

ആന്റു വര്‍ഗീസ്
ഷുഹൈബ്.പി.എസ്‌

കാരുണ്യത്തിന്റെ പാതയില്‍ ദിശ


കരിമ്പ:കാരുണ്യത്തിന്റെ പാതയില്‍ ദിശ ഫെഡറേഷനും ഒപ്പം ലയണ്‍സ് ക്ലബ്ബ് കല്ലടിക്കോടും കരിമ്പ സ്‌കൂളില്‍ വെച്ച് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത രൂപത്തിലുള്ള ക്ലാസ്സും ഒപ്പം സ്‌കൂള്‍ മാലിന്യ മുക്തമാക്കാന്‍ വേസ്റ്റ് ബിന്നും നല്‍കി.ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ക്ലാസ്സ എടുത്തത്.വിദ്യാര്‍ത്ഥികളോട് ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം നല്‍കുന്നവര്‍ക്ക് സമ്മാനവും നല്‍കി.ചടങ്ങ് പ്രിന്‍സിപ്പല്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ക്ലാസ്സില്‍ ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ സംസാരിച്ചു.

ശിശുദിനം ആഘോഷിച്ചത് അങ്കണവാടിയില്‍


കരിമ്പ:അങ്കണവാടിയിലെ കുട്ടികളോടൊപ്പമാണ് ഈ വര്‍ഷത്തെ ശിശുദിനം ആഘോഷിച്ചത്.ദത്തു ഗ്രാമത്തിലെ അങ്കണവാടിയിലേക്ക് ശിശുദിന വിളംബരജാഥ നടത്തി.അങ്കണവാടിയില്‍ കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികള്‍ നടന്നു.പ്രോഗ്രാം ഓഫീസര്‍ ശിശുദിന സന്ദേശം നല്‍കി.തുടര്‍ന്ന് മധുരപലഹാര വിതരണം നടന്നു.വാര്‍ഡ് മെമ്പര്‍,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പനയമ്പാടത്ത് ട്രാഫിക് ബോധവത്കരണം


കരിമ്പ:റോഡുകളിലെ ട്രാഫിക് ലംഘനങ്ങളെക്കുറിച്ച് ഡിസംബര്‍ 8 ന് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ട്രാഫിക് ബോധവത്കരണം നടത്തി.കല്ലടിക്കോട് എസ്.ഐ.രാജേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.പോലീസിന്റെ സഹായത്തോടെ നടത്തിയ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ട്രാഫിക് നിയമം പാലിച്ചവര്‍ക്ക് മിഠായി വിതരണവും ലംഘിച്ചവര്‍ക്ക് ബോധവത്കരണവും നല്‍കി.

വൃക്കരോഗിക്ക് സഹായധനം

കരിമ്പ:ദത്തു ഗ്രാമത്തിലെ ഒരു നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയുടെ വൃക്ക ശസ്ത്രക്രിയക്ക് എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് സഹായധനം നല്‍കി.കുടംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകാരണം നീണ്ടുപോയ ശസ്ത്രക്രിയ വിദ്യാര്‍ത്ഥികള്‍ പണം സ്വരൂപിച്ച് നല്‍കിയതോടെ സുഗമമായി നടന്നു.ഓരോ ക്ലാസ്സില്‍ നിന്നും പിരിച്ചെടുത്ത തുകയാണ് ഒന്നിച്ച് ഈ കുടുംബത്തിന് നല്‍കിയത്.അധ്യാപകരും സംഭാവന നല്‍കിയിരുന്നു.

സ്‌നേഹാലയം ആനന്ദഭരിതമാക്കിയ ദിനം

കരിമ്പ:സെപ്തംബര്‍ 24 എന്‍.എസ്.എസ് ദിനത്തില്‍ സ്‌നേഹാലയ സന്ദര്‍ശനവും ശുചീകരണവും മഹത്തരമാക്കി വളണ്ടിയേഴ്‌സ്.പഞ്ചായത്ത ഓഫീസ് കോമ്പൗണ്ടും ഇതോടൊ്പപം ശുചിയാക്കി.തുടര്‍്ന്ന സ്‌നേഹാലയ്തതില്‍ പഠനം നടത്തുന്ന അംഗവൈകല്യം സംഭവിച്ച വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചഭക്ഷണത്തില്‍ പങ്കുകൊണ്ടു.അതിനുശേഷം സ്‌നേഹാലയത്തിലെ അന്തേവാസികള്‍്‌ക്കൊപ്പം അനുഭവങ്ങള്‍ പങ്കിടുകയും സിനിമാ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

ബസ്സ് കിട്ടുമോ എം.എല്‍.എയുടെ പച്ചക്കൊടി



കോങ്ങാട് മണ്ഡലത്തിലെ ഒരു സ്‌കൂളിന്

ആധുനിക സൗകര്യങ്ങളോടെ സിന്തറ്റിക് ട്രാക്ക്

സ്‌കൂളുകള്‍ക്ക്  കൂടുതല്‍ കമ്പ്യൂട്ടറുകള്‍

എം.എല്‍.എയുമായുള്ള സംവാദം വികസന ചര്‍ച്ചയായി മാറി


കരിമ്പ:വിദ്യാര്‍ത്ഥികളുടെ യാത്രാബുദ്ധിമുട്ട് പരിഹരിക്കാന്‍ കരിമ്പ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിന് സ്വന്തം ബസ്സ് അനുവദിക്കുന്ന കാര്യം ആലോചിക്കുമെന്ന്  കെ.വി.വിജയദാസ് എം.എല്‍.എ അറിയിച്ചു.സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുമായി നടന്ന സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി റിന്‍ഷ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.സ്വന്തമായി ബസ്സ് ഇല്ലാത്ത കാര്യവും വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നവും റിന്‍ഷ  എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തി.മറ്റു  നിയോജകമണ്ഡലങ്ങള്‍ക്കു മാതൃകയാക്കാവുന്ന ഏതെങ്കിലും സ്വപ്‌നപദ്ധതികള്‍  നടപ്പിലാക്കാന്‍ പരിശ്രമിക്കുമോ എന്ന ചോദ്യവുമായി ഷിബില എത്തിയപ്പോള്‍ അതിനെ കൃത്യമായ മറുപടിയോടെയാണ് എം.എല്‍.എ എതിരേറ്റത്.സ്വപ്‌നപദ്ധതികളല്ല തന്റെ ഉന്നമെന്നും യാഥാര്‍ത്ഥ്യമാകുന്ന പദ്ധതികള്‍ തന്നെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.കോങ്ങാട് മണ്ഡലത്തില്‍ ഒരു സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കലാണ് യാഥാര്‍ത്ഥ്യമാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.ഒളിമ്പിക്‌സ് പോലുള്ള ലോക കായിക മത്സരങ്ങളില്‍ ഇന്ത്യ നേരിടുന്ന തിരിച്ചടികള്‍ വിലയിരുത്തുമ്പോള്‍ മെച്ചപ്പെട്ട കായിക സൗകര്യങ്ങള്‍ സ്‌കൂള്‍തലം മുതല്‍ നടപ്പാക്കുന്നത് ഭാവിയില്‍ ഗുണം ചെയ്യും.സ്‌പോര്‍ട്‌സില്‍ താല്‍പ്പര്യമുള്ള ഒട്ടേറെ കുട്ടികള്‍ സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ ആഗ്രഹം പൂര്‍ത്തീകരിക്കാനാവാതെ പിന്തള്ളപ്പെട്ടുപോകുന്നു.ഇതിന് മാറ്റം വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സ്‌കൂളിന്റെ ആവശ്യങ്ങള്‍ നിരത്തി 

ചെയര്‍പേഴ്‌സണ്‍ അമല ബെന്നി


കരിമ്പ
:സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തതിനുശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തില്‍ എം.എല്‍.എയുമായി സംവദിക്കാന്‍ ലഭിച്ച അവസരത്തില്‍ ചെയര്‍പേഴ്‌സണ്‍ അമലബെന്നി സ്‌കൂളുമായി ബന്ധപ്പെട്ട അക്കാദമിക് കാര്യങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച വിഷയവുമാണ് ഉന്നയിച്ചത്.വിജയശതമാനത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന സ്‌കൂള്‍ എന്ന നിലക്ക് കുറച്ചുകൂടി മെച്ചപ്പെട്ട പരിഗണന ലഭിക്കണമെന്ന ആവശ്യമാണ് അമല പ്രധാനമായും അവതരിപ്പിച്ചത്.ഓഡിറ്റോറിയം ഇല്ലാത്ത പ്രശ്‌നവും ആണ്‍കുട്ടികളുടെ ടോയ്‌ലെറ്റിന്റെ അവസ്ഥയും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.കമ്പ്യൂട്ടറുകളുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാന്‍ ശ്രമിക്കണം എന്ന അഭ്യര്‍ത്ഥനക്ക് എം.എല്‍.എയില്‍ നിന്ന് അനുകൂലമായ മറുപടിയും അപ്പോള്‍ത്തന്നെ ലഭിച്ചു.പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക് കൂടടുതല്‍ കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കുമെന്ന് എം.എല്‍.എ അറിയിച്ചു.എത്രയും വേഗം  അതിനുള്ള നടപടികള്‍ ആരംഭിക്കും - അദ്ദേഹം പറഞ്ഞു.സി.ടു.എയിലെ വിദ്യാര്‍ത്ഥി ജിഷ്ണു ലൈബ്രറിയുടെ വികസനകാര്യത്തെക്കുറിച്ചാണ് പരാമര്‍ശിച്ചത്.ലൈബ്രറി സൗകര്യം മെച്ചപ്പെടുത്തുന്നതിന് ശ്രമിക്കുമെന്ന് എം.എല്‍.എ ഉറപ്പും നല്‍കി.

രേഷ്മ.പി.ആര്‍